തിരുവനന്തപുരം: രാജ്ഭവനിൽ നേരിട്ട് എത്തണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിർദേശം തള്ളിയ കലാമണ്ഡലം സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. കെ.നാരായണന് എതിരെ നടപടിയുണ്ടായേക്കും. ഇതിൻ്റെ ആദ്യപടിയായി വിഷയത്തിൽ അടിയന്തര നിയമോപദേശം തേടിയിരിക്കുകയാണ് ഗവർണർ. വിസിയുടെ നിയമനാധികാരി കൂടിയായ ഗവർണറുടെ  നിർദേശങ്ങൾ  അനുസരിക്കാൻ വിസമ്മതിക്കുന്നത്  സർവകലാശാലകളിൽ തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ഗവർണർ.


COMMERCIAL BREAK
SCROLL TO CONTINUE READING

കലാമണ്ഡലം ഡീംഡ് സർവകലാശാല ചട്ടമനുസരിച്ച്  യുജിസിയുടെ അംഗീകാരത്തോടുകൂടി ഒരു കമ്മിറ്റിയെ അന്വേഷണ കമ്മീഷനായി നിയമിച്ചുമാത്രമേ വിസിയെ നീക്കം ചെയ്യാനാകൂ. എന്നാൽ നിയമന അധികാരി എന്നനിലയിൽ കൃത്യവിലോപത്തിൻ്റെ പേരിൽ വിസിയെ സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. സർവകലാശാലയിലെ ഒരു ഓഫീസർ എന്ന നിലയിൽ വിസി കേരള സർവീസ് ചട്ടങ്ങളുടെ  പരിധിയിൽ വരും.


തിങ്കളാഴ്ച രാജ്ഭവനിൽ ഹാജരാകണമെന്ന് കാണിച്ച് ഗവർണറുടെ സെക്രട്ടറി വിസിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ചാൻസിലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഒരു ഹർജി നിലനിൽക്കുന്നതുകൊണ്ട് ഹാജരാകാനുള്ള അസൗകര്യം വിസി രാജ്ഭവനെ അറിയിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി സർവീസിൽ നിന്ന് പിരിച്ചുവിട്ട പിആർഒ ഗോപീകൃഷ്ണനെ തിരിച്ചെടുക്കാൻ ഗവർണർ  ഉത്തരവിട്ടതോടെയാണ് ഗവർണർ - വിസി പോര് തുടങ്ങിയത്.


ഗവർണറെ ധിക്കരിച്ച് പിആർഒ തസ്തിക തന്നെ വിസി നിർത്തലാക്കി. ഗവർണർ ചാൻസലറായി തുടരുന്നത് ചോദ്യം ചെയ്ത് ഗവർണർക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്തതിൻ്റെ പേരിലും കലാമണ്ഡലം വിസി നേരത്തെ വിവാദത്തിൽപ്പെട്ടിരുന്നു.ഗവർണർ വിളിച്ചിട്ട് പോകാതിരുന്ന വിസിയുടെ നടപടിയിൽ സർക്കാരിനും അസംതൃപ്തിയുള്ളതായാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.