ആലപ്പുഴ: കള‍‍ർകോട് അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു. എടത്വ സ്വദേശി ആൽബിൻ (20) ആണ് മരിച്ചത്. ഇതോടെ കളർകോട് കാർ അപകടത്തിൽ മരണം ആറായി. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ​ഗുരുതരമായി പരിക്കേറ്റ ആൽവിൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽവിനെ ഇന്നലെയാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് വിദ​ഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.


ALSO READ: 'ആയിരം രൂപ വിദ്യാർഥികളിലൊരാൾ കടം വാങ്ങിയത്'; വണ്ടി വാടകയ്ക്ക് നൽയിട്ടില്ലെന്ന് ആവർത്തിച്ച് ഉടമ


വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പൂർണമായും തകർന്നു. പതിനൊന്ന് പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. മറ്റ് രണ്ട് പേർ ഇവർക്കൊപ്പം ബൈക്കിലും എത്തിയിരുന്നു. സിനിമയ്ക്ക് പോകാനായാണ് ഇവർ ഹോസ്റ്റലിൽ നിന്ന് കാറുമായി ഇറങ്ങിയത്.


കൊല്ലം പോരുവഴി കാർത്തികവീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവർ ചികിത്സയിലാണ്. ഇവരുടെ ആരോ​ഗ്യനില അൽപ്പം മെച്ചപ്പെട്ടു. ഇവരെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. വാഹനം ഓടിച്ചിരുന്ന ​ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിലാണ്.


ALSO READ: ആലപ്പുഴ കളർ‌കോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമ


പരിക്കേറ്റില്ലെങ്കിലും വലിയ മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.