ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കാർ ഉടമ ഷാമിൽ ഖാൻ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാമിൽ ഖാന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്നലെ ഇയാൾ ഹാജരായിരുന്നില്ല. ഇന്ന് നേരിട്ട് എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരായി. വാഹനം വാടകയ്ക്ക് നൽകിയതാണോയെന്നാണ് പരിശോധിക്കുന്നത്.
പരിചയത്തിന്റെ പുറത്ത് കുട്ടികൾക്ക് സിനിമയ്ക്ക് പോകാനാണ് വാഹനം നൽകിയതെന്നാണ് ഉടമ ആർടിഒയ്ക്ക് മൊഴി നൽകിയത്. എന്നാൽ ഈ മൊഴി ആർടിഒ വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും.
ALSO READ: കളർകോട് അപകടം: കാർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
വാഹനം ഓടിച്ച വിദ്യാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷമാകും ഇക്കാര്യത്തിൽ നടപടി വേണമോയെന്ന കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് തീരുമാനമെടുക്കുക. ഷാമിൽ ഖാൻ വാടകയ്ക്ക് വാഹനം നൽകുന്ന ആളാണെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.
എന്നാൽ ഇയാൾക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ലൈസൻസ് ഇല്ലെന്നാണ് ആർടിഒ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. വാഹനം വാടകയ്ക്ക് അല്ല നൽകിയതെന്നാണ് ഉടമ വ്യക്തമാക്കുന്നത്. വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് വാഹനം വാടകയ്ക്ക് നൽകിയതെന്നാണ് ഉടമ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.