ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ​ഗുരുതരമാണെന്ന് മന്ത്രി വീണാ ജോർജ്. ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്. മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയെ മോട്ടോർ വാഹന വകുപ്പ് ചോദ്യം ചെയ്യും. സ്വകാര്യ വ്യക്തിയുടേതാണ് വിദ്യാർത്ഥികൾ ഉപയോ​ഗിച്ച കാർ. കാർ വാടകയ്ക്ക് നൽകാനുള്ള ലൈസൻസ് വാഹന ഉടമയ്ക്കില്ല. അതിനാൽ വിദ്യാർത്ഥികൾക്ക് കാർ വാടകയ്ക്ക് കൊടുത്തതാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.


Also Read: Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ


 


അതേസമയം അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ശ്രീദീപിന്റെ സംസ്കാരം പാലക്കാട് ശേഖരീപുരത്ത് നടക്കും. മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റേത് കണ്ണൂർ വെങ്ങരയിലും, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാരം എറണാകുളം ടൗൺ ജുമാ മസ്ജിദിലും നടക്കും. ദേവനന്ദന്റെ സംസ്കാരം നാളെ പാലായിലെ കുടുംബ വീട്ടിൽ നടക്കും. ആയുഷ് ഷാജിയുടെ സംസ്കാരം നാളെ കാവാലത്ത് നടക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.