Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു, അപകടം കൊച്ചി മാടവനയിൽ
ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
കൊച്ചി: കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ബൈക്കിന് മുകളിലേക്ക് വീണ് ബൈക്ക് യാത്രികനാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപെട്ടത്. സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാൻ കാരണമെന്നാണ് നിഗമനം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം.
സിഗ്നലിൽ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ തെന്നി മറിഞ്ഞ് ജിജോയുടെ മുകളിലേക്ക് വന്ന് ബസ് വീഴുകയായിരുന്നു. ജിജോയെ ഉടൻ
തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 32 പേർ ബസിലുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ബസിലുണ്ടായിരുന്നവരെല്ലാം ഒരു വശത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരെത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊലീസ് ഫയർ ഫോഴ്സ് എത്തി ജിജോയെ ബസിനടിയിൽ നിന്നും പുറത്തെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy