കാസര്‍ഗോഡ്‌: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാട്‌ ജില്ല സ്വര്‍ണ്ണക്കപ്പ് നിലനിര്‍ത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ച്ചയായ രണ്ടാം തവണയാണ് പാലക്കാട്‌ ജില്ല സ്വര്‍ണ്ണ കപ്പില്‍ മുത്തമിടുന്നത്. 


രണ്ടു പോയിന്റിന്‍റെ വ്യത്യാസത്തിലാണ് കണ്ണൂരിനേയും കോഴിക്കോടിനേയും പിന്തള്ളി പാലക്കാട് മുന്നിലെത്തിയത്. ഇതോടെ ചരിത്രത്തില്‍ മൂന്നാമത്തെ തവണമാണ് പാലക്കാട്‌ കിരീടം നേടുന്നത്. 


951 പോയിന്റോടെയാണ് പാലക്കാട് സ്വര്‍ണ കപ്പ് നേടിയത്. തൊട്ടു പിന്നിലെ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ അതായത് 949 പോയിന്‍റോടെ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 


940 പോയിന്റ് നേടി തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് ഒന്നാമതെത്തിയത്. 


അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ സംസ്‌കൃതോത്സവത്തില്‍ ജേതാക്കളായിരിക്കുന്നത് എറണാകുളവും തൃശ്ശൂരുമാണ്. 


കാണികളുടെ നിറസാന്നിധ്യമായിരുന്ന നാലു ദിവസത്തെ കലയുടെ രാപ്പകലുകള്‍ അങ്ങനെ അവസാനിക്കുകയാണ്. അടുത്ത കലോത്സവം കൊല്ലത്ത് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.