തിരുവനന്തപുരം: നാല് കാരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തന്നതിനായി സാംസ്കാരിക മന്ത്രിക്കയച്ച കത്തിൽ ഇടുതപക്ഷ അനുഭാവം യോ​ഗ്യതയായി ചൂണ്ടിക്കാണിച്ചതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാഡമി ചെയർമാൻ സംവിധായകൻ കമൽ. കത്തയച്ചതിൽ തനിക്ക് ജാ​ഗ്രത കുറവുണ്ടായെന്നും വ്യക്കതിപരമായി എഴുതിയ കത്താണെന്ന് പറഞ്ഞാണ് സംവിധായകൻ ​കമൽ പ്രശ്നത്തിൽ നിന്ന് തടിയൂരാൻ ശ്രമിക്കുന്നത്. എന്നാൽ ഇടതുപക്ഷത്തിലുള്ളവർക്ക് കൂടുതൽ പരി​ഗണന നൽകുന്നതിൽ യാതൊരു ഖേദവും കമൽ പങ്കുവെച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്കാഡമിയിൽ (Kerala Chalachihra Academy) മുഴുവനായി ഇടതുപക്ഷ കോട്ടയാക്കാനെന്ന നിലപാടിൽ തന്നെ തുടരുകയാണ് കമൽ. അക്കാഡമിയിൽ മുഴുവനായി ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണ് താൻ കത്തിൽ അങ്ങനെ പരാമർശം നൽകിയതെന്ന വിചിത്ര വാദമാണ് കമൽ പറയുന്നത്. വ്യക്തിപരമായതിനാലാണ് കത്തിന്റെ കാര്യം അക്കാഡമിയുടെ സെക്രട്ടറിയെ അറിയിക്കാഞ്ഞത്. കത്തിലെ ഇടതുപക്ഷ പരാമർശം ജാഗ്രത കുറവാണെന്നും കമൽ സമ്മതിക്കുകയും ചെയ്തു.


ALSO READ: കേരളത്തിൽ സർക്കാർ ജോലിക്ക് യോ​ഗ്യത ഇടതുപക്ഷ അനുഭാവമോ? ചലച്ചിത്ര അക്കാഡമി ചെയ‌മാൻ കമൽ പറയുന്ന വിചിത്രമായ യോ​ഗ്യത


വിവാദം കനത്തിന് തുട‌ർന്നാണ് കമൽ (Director Kamal) കത്തയിച്ച കാര്യം അക്കാഡമിയുടെ സെക്രട്ടറിക്ക് അറിയില്ലെന്ന കാര്യം പുറത്തറിയുന്നത്. മാനദണ്ഡങ്ങൾ കാറ്റി പറത്തിയാണ് കമൽ തന്റെ ഇഷ്ടക്കാരായ ഇടത് പ്രവർത്തകർക്ക് സ്ഥിരനിയമനം നൽകാൻ മന്ത്രിക്ക് ശുപാർശ അയച്ചത്.


ALSO READ: ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതം, പിന്നില്‍ അയാളെന്ന് സംശയം -കമല്‍


കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ് നേതാവ് രമേശ് ചെന്നിത്തലയാണ് (Ramesh Chennithala) ഇക്കാര്യം അറിയിക്കുന്നത്. തുടർന്ന് യുഡിഎഫിലെ നേതാക്കൾ കമലിനെതിരെ സോഷ്യൽ മീഡിയിൽ ഒന്നടങ്കം പ്രതിഷേധവുമായി എത്തി. കമൽ അക്കാഡമിയുടെ ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. കമലിനെതിരെ #ShameOnYouKamal എന്ന ഹാഷ്ടാഗിൽ പ്രതിഷേധ ക്യാമ്പയിനും തുടങ്ങിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.