Kaanam Rajendran: കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച്ച; നാളെ തിരുവനന്തപുരത്ത് പൊതുദർശനം
Kaana Rajendran Cremation: നാളെ രാവിലെ 7 മണിക്ക് ഹെലികോപ്റ്റർ മാർഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചശേഷം പി എസ് സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും.
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്. വാഴൂരിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. നാളെ രാവിലെ 7 മണിക്ക് ഹെലികോപ്റ്റർ മാർഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചശേഷം പി എസ് സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് 2 മണിവരെയാണ് പൊതുദർശനം. ശേഷം റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് കാനത്തിന്റെ മൃതദേഹം കൊണ്ടുപോകും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാനം അന്തരിച്ചത്. പ്രമേഹത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കടുത്ത ഹൃദ്രോഗം രോഗാവസ്ഥ വഷളാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.
ALSO READ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.