തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ചലച്ചിത്ര താരസംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ എ.എം.എം.എ നേരത്തെ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്‌. ദിലീപിനെ പുറത്താക്കിയ നടപടി മാസങ്ങള്‍ക്ക് മുന്‍പേ മരവിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരിച്ചെടുക്കുന്നതിനുള്ള നടപടി പുന:പരിശോധിക്കാന്‍ നേരത്തെ തന്നെ ജനറല്‍ ബോഡിയോഗത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ നടപടികള്‍ ജനറല്‍ ബോഡിയോഗത്തിന് വിട്ടത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 


പ്രതിഷേധം കന്നഡത്തിലും


ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി കന്നഡ സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തി. കന്നഡ സിനിമാ സംഘടനകളായ കെഎഫ്ഐയും FIREമാണ് കത്തയച്ചത്. അതൃപ്തി അറിയിച്ച് ഏകദേശം അന്‍പതോളം സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് ഇടവേള ബാബുവിനാണ് അയച്ചത്. കന്നഡ സിനിമാ രംഗത്തെ പ്രമുഖരായ കവിതാ ലങ്കേഷ് ഉള്‍പ്പടെയുള്ളവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.


അതേസമയം ദിലീപിനെതിരായുള്ള കേസ് ഇപ്പോഴും നിലനില്‍ക്കേ തിരിച്ചെടുത്തത് ശരിയായില്ല എന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നടന്‍ ടി. പി മാധവനും രംഗത്തെത്തിയിരുന്നു. അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം, നടിമാര്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്നും സൂചിപ്പിച്ചു.