കണ്ണൂർ: കണ്ണപുരത്ത് പിക്കപ്പ് വാൻ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. കണ്ണപുരം യോഗശാല സ്വദേശി എം നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്. റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട വാൻ സ്കൂട്ടർ യാത്രക്കാരനെയും ഇടിച്ച ശേഷം റോഡരികിൽ നിൽക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sri Lanka: കടുത്ത സാമ്പത്തിക പ്രതിസന്ധി; ഇന്ധന-വൈദ്യുത ക്ഷാമത്തെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവ്


Kerala Rain Alert: പെരുമഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ജൂൺ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. കർണാടക മുതൽ തമിഴ്നാട് വരെയുള്ള ന്യുനമർദ്ദ പാത്തിയും പടിഞ്ഞാറൻ കാറ്റ് അറബി കടലിൽ ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണിത്. 9 ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. 


കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് പട്ടികയിൽ. അതേസമയം മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 22-ാം തീയതി വരെ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വരുന്ന ദിവസങ്ങളിലെ മഴ പ്രവചനം ഇങ്ങനെ


19-06-2022: കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
20-06-2022:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
21-06-2022:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
22-06-2022:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്


മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം


18-06-2022 മുതൽ  20-06-2022 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന്  പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 18-06-2022 മുതൽ  20-06-2022 വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ   മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.