ADM Naveen Babu Death: `കളക്ടർ നുണപറയുന്നു`; നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ
ADM Naveen Babu Death Case: കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്ന വ്യക്തിയാണ് കളക്ടർ. നവീൻ ബാബുവിന് കളക്ടറോട് ഒരു ആത്മബന്ധവും ഇല്ലെന്ന് മഞ്ജുഷ പറഞ്ഞു.
കണ്ണൂർ: കളക്ടർ പറയുന്നത് കള്ളമാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കണ്ണൂർ കളക്ടറുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാനാകില്ല. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്ന വ്യക്തിയാണ് കളക്ടർ. നവീൻ ബാബുവിന് കളക്ടറോട് ഒരു ആത്മബന്ധവും ഇല്ലെന്നും മഞ്ജുഷ പറഞ്ഞു.
അതേസമയം, സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ഹർജിയുടെ വെരിഫിക്കേഷൻ നടപടികൾ നാളെ പൂർത്തിയാക്കും. അന്വേഷണ സംഘം ഇന്നും യോഗം ചേരുന്നുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിലും കസ്റ്റഡി അപേക്ഷ നൽകുന്നതിലും യോഗശേഷമായിരിക്കും തീരുമാനിക്കുക.
ജില്ലാ കളക്ടർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. നാളെ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. എഡിഎം തന്റെ ചേംബറിലെത്തി തെറ്റുപറ്റിയെന്ന് പറഞ്ഞതായി കളക്ടർ പോലീസിന് നൽകിയ മൊഴിയിൽ വിവാദം ഉയരുകയാണ്. മൊഴി പൂർണമായി പുറത്ത് വന്നിട്ടില്ലെന്നാണ് കളക്ടറുടെ വാദം.
എന്നാൽ, വിശദാംശങ്ങൾ വ്യക്തമാക്കാൻ കളക്ടർ തയ്യാറായില്ല. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലെന്നാണ് റവന്യൂമന്ത്രി വ്യക്തമാക്കുന്നത്. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം നവീൻ ബാബു തന്റെ ചേംബറിലെത്തി തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ചുവെന്നാണ് കളക്ടർ നൽകിയ മൊഴി. ഇന്നലെ കോടതി വിധിയിലൂടെയാണ് ഈ മൊഴി പുറത്ത് വന്നത്.
എന്നാൽ, ഈ മൊഴി കൈക്കൂലി വാങ്ങിയതിന് തെളിവായി കാണാൻ ആകില്ലെന്ന കോടതി പരാമർശത്തോടെ കളക്ടറുടെ പൂർണ മൊഴിയെ സംബന്ധിച്ച് ചർച്ചകൾ സജീവമാകുകയാണ്. പോലീസിന് നൽകിയ ഇതേ മൊഴി റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലും കളക്ടർ നൽകിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. പിപി ദിവ്യയെ സംരക്ഷിക്കാൻ എഡിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണോ കളക്ടർ ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് വിവാദം ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.