തിരുവനന്തപുരം: പാലാ ബിഷപ്പ് (Pala Bishop) നർക്കോട്ടിക് ജിഹാദ് പരാമർശം പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും കാന്തപുരം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കെപിസിസി അധ്യക്ഷൻ (KPCC President) കെ സുധാകരനുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കുകയാണ് വേണ്ടതെന്ന് കാന്തപുരം പറഞ്ഞു.


ALSO READ: Narcotic Jihad: സർക്കാർ നോക്കുകുത്തിയാകരുത്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം


തെറ്റായ വാദം മുസ്ലിം സമുദായത്തിന് മേൽ ഉന്നയിച്ച വ്യക്തി അത് പിൻവലിക്കണം. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം. വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല. അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കാന്തപുരം പറഞ്ഞു. ലൗ ജിഹാദ് ഇസ്ലാമിൽ ഇല്ലെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റ് ആകാമെന്നും കാന്തപുരം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.