Narcotic Jihad: സർക്കാർ നോക്കുകുത്തിയാകരുത്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 12:47 PM IST
  • നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം.
  • വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് വിഡി സതീശൻ.
  • രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണമെന്നും അതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.
Narcotic Jihad: സർക്കാർ നോക്കുകുത്തിയാകരുത്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് (Narcotic Jihad) വിഷയത്തിൽ സംസ്ഥാന സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം (Opposition). വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheeshan) ആരോപിച്ചു. സിപിഎമ്മിന് (CPM) ഈ വിഷയത്തില്‍ ഒരു നയം ഇല്ല. തമ്മിലടിക്കുന്നെങ്കില്‍ അടിച്ചോട്ടെ എന്ന അജണ്ട സി.പി.എമ്മിന് ഉണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.

വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണമെന്നും അതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.

Also Read: Narcotic Jihad : നാർക്കോട്ടിക് ജിഹാദ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോർജ് കുര്യൻ അമിത് ഷായ്ക്ക് കത്തയച്ചു

ഏതെങ്കിലും ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കിൽ അത് സർക്കാർ അന്വേഷിക്കണം. കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത്. രണ്ട് സമുദായങ്ങളോടും സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നില്‍ വീഴരുതെന്നാണ് അഭ്യർഥിക്കാനുള്ളത്. സഭ മുന്നോട്ട് വെക്കുന്നത് ​ഗൗരവമേറിയ ആരോപണങ്ങളാണെങ്കിൽ അത് പോലീസ് അന്വേഷിക്കട്ടെ. തെളിവുകൾ നൽകി സർക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണം. പറയുന്നത് വസ്തുതയല്ലെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു. 

Also Read: Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

കോണ്‍ഗ്രസ് (Congress) ഇതില്‍ കക്ഷിചേരില്ല. രണ്ട് സമുദായങ്ങളും സംയമനം പാലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പ്രകടനങ്ങള്‍ നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടുപോയാല്‍ ഇങ്ങനെ ഒരു പ്രശ്‌നം ആഗ്രഹിക്കുന്നവര്‍ക്ക് വളരാനുള്ള വളംവെച്ച് കൊടുക്കലായി മാറുമെന്നും അദ്ദേഹം ആരോപിച്ചു.

Also Read: Narcotic Jihad | പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികൾക്കെതിരെ പക്ഷെ കൊണ്ടത് സിപിഎമ്മിനും യുഡിഎഫിനും : കെ സുരേന്ദ്രൻ

ഈ വിഷയത്തില്‍ കേരളത്തില്‍ (Kerala) വലിയ കാമ്പയിന്‍ ഉണ്ടാകണമെന്ന് സതീശൻ പറഞ്ഞു. ഇരുസമുദായങ്ങൾക്കിടയിലും യാതൊരു പ്രശ്നവുമില്ലെന്ന് മനഃപൂര്‍വം പ്രശ്‌നം വഷളാക്കി ലാഭംകൊയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു വിഭാഗങ്ങളേയും വിളിച്ച് ചര്‍ച്ച നടത്തണമെന്നും സതീശന്‍ (VD Satheeshan) ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News