കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ട സംഭവത്തിൽ 17 പേർ  മരിച്ചതായിമലപ്പുറം ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. 123 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Read also: Karipur flight crash:വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു 


പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്.  മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പെടും.  ദുബായിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7:38 ഓടെ അപകടത്തില്‍പ്പെട്ട വിമാനം തെന്നിമാറി താഴേയ്ക്ക് പതിച്ച് രണ്ടായി പിളരുകയായിരുന്നു. 


Also read: രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 
 


വിമാനത്തിൽ 190 പേരാണ് ഉണ്ടായത്.  കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ടാണ് രക്ഷാ പ്രവർത്തനത്തിനായി നാട്ടുകാർ ഏർപ്പെട്ടത്.    ഇവരുടെ സഹായത്തോടെയാണ് ഭൂരിഭാഗം യാത്രാക്കാരെയും പെട്ടെന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞത്.