Karipur Plane Crash Anniverssary:കരിപ്പൂർ അപകടത്തിന് ഇന്ന് ഒരു വയസ്സ്, രണ്ടായി പിളർന്ന `ആ വിമാനം` അപകടകാരണം ഇപ്പോഴും അഞ്ജാതം
ദുബായിൽ നിന്നും വന്ദേ ഭാരത് മിഷനിൽ യാത്രക്കാരുമായെത്തിയ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്
കോഴിക്കോട്: നാടിനെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2020 ആഗസ്റ്റ് ഏഴിനായിരുന്നു ദുബായിൽ നിന്നും കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ്സിൻറെ ബോയിങ്ങ് 737 വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. 18 പേർ മരിക്കുകയും,137 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോവിഡ് മൂലം നാട്ടിലെത്താനാവാത്ത പ്രവാസികളെ എത്തിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷനിലായിരുന്നു വിമാനം എത്തിയത്. കനത്ത മഴയുണ്ടായിരുന്നതിനാൽ റൺവേയിൽ നിന്നും റണ്ണിങ്ങ് പൂർത്തിയാക്കാനാവാതെ തെന്നി മാറി. താഴ്ചയിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ വിമാനം രണ്ട് കഷ്ണമായി തകർന്നു.
Read also: Karipur flight crash:വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു
സംഭവ സ്ഥലത്തേക്ക് ഉടനെത്തിയ മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും ആളുകളാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അതിരൂക്ഷമായ കോവിഡ് ദുരിതത്തിനിടയിലും ജനങ്ങളുടെ കൂട്ടായ പ്രയത്നമായിരുന്നു ദുരന്ത സ്ഥലത്ത് കണ്ടത്.
അപകടകാരണം അഞ്ജാതം,അന്വേഷണ റിപ്പോർട്ടും പൂർത്തിയായില്ല
ടേബിൾ ടോപ്പ് റൺവേ എന്ന പദം അന്നാണ് മലയാളികൾ ഏറ്റവും അധികം കേട്ടിരിക്കുക. അപകടം അശാസ്ത്രീയമായ ടേബിൾ ടോപ്പ് റൺവേ എന്ന് പറഞ്ഞിരുന്നെങ്കിലും. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. സമർഥനായ പൈലറ്റ് വിങ് കമാൻഡർ ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ ആയിരുന്നു വിമാനത്തിൻറെ പൈലറ്റ്. അദ്ദേഹത്തിൻറെ സമയോജിത ഇടപെടലായിരുന്നു അപകടത്തിൻറെ വ്യാപ്തി കുറച്ചത്. കോ പൈലറ്റും അപകടത്തിൽ മരിച്ചിരുന്നു.
ദിവസങ്ങളോളം സംഘം കരിപ്പൂരെത്തി അന്വേഷണം നടത്തിയെങ്കിലും യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. അഞ്ച് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വർഷം ഒന്നായി എന്ന് മാത്രം
ALSO READ: Karipur flight crash:മരണം 17 കവിഞ്ഞു, 123 പേർക്ക് പരിക്ക് ..!
65 കോടിയോളം നിലവിൽ നഷ്ട പരിഹാരം വിമാനക്കമ്പനി കൊടുത്ത് കഴിഞ്ഞു. എന്നാൽ കേന്ദ്ര സഹായം ആർക്കും എത്തിയിട്ടില്ല. ഇതിപ്പോഴും ചുവപ്പു നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെയും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി ലഭ്യമായിട്ടില്ല. ഇതിന് ഇനിയും താമസം ഉണ്ടായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.