Karipur plane crash: പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു
തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തം (Karipur plane crash) പൈലറ്റിൻ്റെ വീഴ്ച മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. മുന്നറിയിപ്പുകൾ നൽകിയിട്ടും പൈലറ്റ് അമിത വേഗത്തിൽ മുൻപോട്ട് പോയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്.
ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് (Ministry of Civil Aviation) സമർപ്പിച്ചു. 21 പേരാണ് കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചത്. 96 പേര്‍ക്ക് സാരമായി പരിക്കേറ്റു. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിന്റെ സാങ്കേതിക പിഴവും തള്ളിക്കളയാനാകില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിമാനം ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...