മ​ല​യാ​ളം മി​ഷ​ന്‍റെ മ​ല​യാ​ണ്‍മ 2023 - മാ​തൃ​ഭാ​ഷ പു​ര​സ്‌​കാ​ര​ങ്ങ​ളി​ൽ നേട്ടവുമായി ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ. ലോ​ക മാ​തൃ​ഭാ​ഷ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാണ് മ​ല​യാ​ളം മി​ഷ​ന്‍റെ മ​ല​യാ​ണ്‍മ പുരസ്കാരം. ഭാ​ഷാ​പ്ര​തി​ഭ പു​ര​സ്‌​കാ​രം, ഭാഷാ​മ​യൂ​രം പു​ര​സ്‌​കാ​രം, ബോ​ധി അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് നേ​ട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്‍ഡി​ക് ഡി​ജി​റ്റ​ല്‍ ആ​ര്‍ക്കൈ​വ് ഫൗ​ണ്ടേ​ഷ​നാണ് ഭാ​ഷാ​പ്ര​തി​ഭ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​രാ​യത്. മ​ല​യാ​ള​ ഭാ​ഷ​യെ സാ​ങ്കേ​തി​ക സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​ള്ള നൂ​ത​നാ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന വ്യ​ക്തി​ക​ള്‍ക്ക് അ​ല്ലെ​ങ്കി​ല്‍, സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്നതാണ് ഭാ​ഷാ​പ്ര​തി​ഭ പു​ര​സ്‌​കാ​രം. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ആ​ലേ​ഖ​നം​ ചെ​യ്ത ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ഷി​ജു അ​ല​ക്സ്, ജി​സ്സോ ജോ​സ്, കൈ​ലാ​ഷ് നാ​ഥ് എ​ന്നി​വ​രാ​ണ് ഫൗ​ണ്ടേ​ഷ​ന്റെ ഡ​യ​റ​ക്ട​ര്‍മാ​ര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മാ​യി ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഭാ​ഷാ​മ​യൂ​രം പു​ര​സ്‌​കാ​ര​വും ബോ​ധി അ​ധ്യാ​പ​ക പു​ര​സ്‌​കാ​ര​വും ന​ല്‍കു​ന്ന​ത്. പ്ര​വാ​സ​ലോ​ക​ത്തെ മി​ക​ച്ച ഭാ​ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ന​ല്‍കു​ന്ന ഭാ​ഷാ​മ​യൂ​രം പു​ര​സ്‌​കാ​രം ഇ​ന്ത്യ വി​ഭാ​ഗ​ത്തി​ല്‍ നേട്ടം സ്വന്തമാക്കിയത് മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ന്‍ ആണ്. വി​ദേ​ശ​വി​ഭാ​ഗ​ത്തി​ല്‍ ഫി​റോ​സി​യ ദി​ലീ​ഫ് റ​ഹ്‌​മാ​ന്‍, റം​ഷി മു​ഹ​മ്മ​ദ് എ​ന്നി​വ​രും പുരസ്കാരത്തിന് അർഹരായി. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്രം ആ​ലേ​ഖ​നം​ചെ​യ്ത ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.


Also Read: Transgender Marriage: ട്രാൻസ് പ്രണയത്തിന് ഇനി വിവാഹത്തിന്റെ തണലും... പ്രണയ ദിനത്തിൽ പ്രവീണും റിഷാനയും ഒന്നായി


 


അതേസമയം പ്ര​വാ​സ​ലോ​ക​ത്തെ മി​ക​ച്ച മ​ല​യാ​ളം മി​ഷ​ന്‍ അ​ധ്യാ​പ​ക​ര്‍ക്ക് ന​ല്‍കു​ന്ന ബോ​ധി അ​ധ്യാ​പ​ക പു​ര​സ്‌​കാ​രത്തിന് ക​ര്‍ണാ​ട​ക ചാ​പ്റ്റ​റി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പി​ക​യാ​യ മീ​ര നാ​രാ​യ​ണ​ന്‍ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍ശം നേടി. 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്രം ആ​ലേ​ഖ​നം​ചെ​യ്ത ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ഇതിൽ ഇ​ന്ത്യ വി​ഭാ​ഗ​ത്തി​ല്‍ പി. ​രാ​ധാ​ദേ​വി​യും (ത​മി​ഴ്നാ​ട് ചാ​പ്റ്റ​ര്‍), വി​ദേ​ശ വി​ഭാ​ഗ​ത്തി​ല്‍ പ്രീ​ത നാ​രാ​യ​ണ​നും (അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍) പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്രം ആ​ലേ​ഖ​നം​ചെ​യ്ത ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.


ഈ​ വ​ര്‍ഷം മു​ത​ലാണ് ഭാ​ഷാ​മ​യൂ​രം പു​ര​സ്‌​കാ​ര​വും ബോ​ധി അ​ധ്യാ​പ​ക പു​ര​സ്‌​കാ​ര​വും ഏർപ്പെടുത്തിയത്. മ​ല​യാ​ളം മി​ഷ​ന്‍ ന​ട​ത്തു​ന്ന ഭാ​ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന ഭാ​ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കുമുള്ള പുരസ്കാരങ്ങളാണിത്. മി​ക​ച്ച മ​ല​യാ​ളം മി​ഷ​ന്‍ ചാ​പ്റ്റ​റി​നു​ള്ള ക​ണി​ക്കൊ​ന്ന പു​ര​സ്‌​കാ​രം മ​ല​യാ​ളം മി​ഷ​ന്‍ മും​ബൈ ചാ​പ്റ്റ​റിന് ലഭിച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്കി​ട​യി​ല്‍ മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്റെ​യും വ്യാ​പ​നം ല​ക്ഷ്യ​മി​ട്ടുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്രം ആ​ലേ​ഖ​നം​ ചെ​യ്ത ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. മി​ക​ച്ച പ്ര​വാ​സി​സം​ഘ​ട​ന​ക്ക് ന​ല്‍കു​ന്ന സു​ഗ​താ​ഞ്ജ​ലി പ്ര​വാ​സി പു​ര​സ്‌​കാ​രം നേടിയത് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഷാ​ര്‍ജ​യാ​ണ്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്രം ആ​ലേ​ഖ​നം​ചെ​യ്ത ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.


കെ. ​ജ​യ​കു​മാ​ര്‍ (ഡ​യ​റ​ക്ട​ര്‍, ഐ.​എം.​ജി), ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍ (ഗ്ര​ന്ഥ​കാ​ര​ന്‍, നി​രൂ​പ​ക​ന്‍), ഡോ. ​സി. രാ​മ​കൃ​ഷ്ണ​ന്‍ (അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​ന്‍, വി​ദ്യാ​കി​ര​ണം), മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട (ഡ​യ​റ​ക്ട​ര്‍, മ​ല​യാ​ളം മി​ഷ​ന്‍) എ​ന്നി​വ​ര്രായിരുന്നു ജൂറി അം​ഗ​ങ്ങൾ. കോ​വ​ളം ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ല്‍ ഫെ​ബ്രു​വ​രി 21ന്  ന​ട​ക്കു​ന്ന ലോ​ക മാ​തൃ​ഭാ​ഷാ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. ഫെ​ബ്രു​വ​രി 19 മു​ത​ൽ 22വ​രെ മ​ല​യാ​ണ്‍മ ക്യാ​മ്പ് ന​ട​ക്കും. 19നാണ് ​സു​ഗ​താ​ഞ്ജ​ലി ആ​ഗോ​ള കാ​വ്യാ​ലാ​പ​ന മ​ത്സ​രം ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യും ഫ​ല​പ്ര​ഖ്യാ​പ​ന​വും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.