വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക വനംവകുപ്പ്. നിലവിൽ നാ​ഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനംവകുപ്പ് ഉറപ്പ് നൽകി. അന്തർസംസ്ഥാന ഏകീകരണ യോ​ഗത്തിലാണ് കർണാടക ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് ദിവസമായി ബേലൂർ മഖ്ന കേരളത്തിലേക്ക് വന്നിട്ടില്ല. ഇതോടെ മയക്കുവെടി ദൗത്യം അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. 2023 നവംബർ 30ന് കർണാടകയിലെ ഹാസനിലെ ബേലൂരില്‍ നിന്നും പിടികൂടിയ മോഴ ആനയെ കർണാടക വനംവകുപ്പ് കേരളവുമായി അതിർത്തി പങ്കിടുന്ന മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നുവിട്ടിരുന്നു.


ALSO READ: ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം 14 ദിവസം പിന്നിട്ടു, തിരച്ചിൽ തുടരുന്നു; പ്രതിഷേധം ശക്തം


ഇതിന് പിന്നാലെ ജനവാസ മേഖലയിലെത്തിയ ആന പലമട സ്വദേശി അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഈ വർഷം മാത്രം മൂന്ന് പേരാണ് വന്യജീവി ആക്രമണങ്ങളിൽ വയനാട്ടിൽ മരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.