Wild Elephant: ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം 14 ദിവസം പിന്നിട്ടു, തിരച്ചിൽ തുടരുന്നു; പ്രതിഷേധം ശക്തം

Wild Elephant Wayanad: കർണാടക ഉൾവനത്തിൽ തുടരുന്ന കാട്ടാന കർണാടക-കേരള വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 12:21 PM IST
  • കേരള അതിര്‍ത്തിയില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരെയായി കര്‍ണാടക ഉള്‍വനത്തിലാണ് അവസാനമായി സി​ഗ്നലുകൾ ലഭിച്ചത്
  • ആന തിരിച്ച് കേരളവനമേഖലയില്‍ എത്തിയാല്‍ മാത്രമേ മയക്കുവെടിവെക്കാനാകൂവെന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി
Wild Elephant: ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം 14 ദിവസം പിന്നിട്ടു, തിരച്ചിൽ തുടരുന്നു; പ്രതിഷേധം ശക്തം

വയനാട്: മാനന്തവാടിയിൽ ഇറങ്ങിയ ബേലൂർ മ​ഗ്നയെന്ന മോഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പടമലയിൽ അജീഷിനെ കൊലപ്പെടുത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും ആനയെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്. അതേസമയം കർണാടക ഉൾവനത്തിൽ തുടരുന്ന കാട്ടാന കർണാടക-കേരള വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം 14 ദിവസം കഴിഞ്ഞിട്ടും ഫലം കാണാത്തതിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. കേരള അതിര്‍ത്തിയില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരെയായി കര്‍ണാടക ഉള്‍വനത്തിലാണ് അവസാനമായി സി​ഗ്നലുകൾ ലഭിച്ചത്. ആന തിരിച്ച് കേരളവനമേഖലയില്‍ എത്തിയാല്‍ മാത്രമേ മയക്കുവെടിവെക്കാനാകൂവെന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

ALSO READ: വിദ്യാർഥികളെ ഇടിച്ചു തെറിപ്പിച്ച് കാട്ടു പോത്ത്; നട്ടെല്ലിനടക്കം പരിക്ക്

കര്‍ണാടക വനം വകുപ്പും ബേലൂര്‍ മ​ഗ്നയുടെ നീക്കം നിരീക്ഷിച്ചുവരികയാണ്. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. ആന ഒരിടത്തും നില്‍ക്കാതെ സഞ്ചരിക്കുന്നതും വെല്ലുവിളിയാണ്. കേരളത്തിലെ ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കുന്നതിന് ഓണ്‍ലൈന്‍ സി​ഗ്നൽ വഴി കേരള വനംവകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്.

കൂടാതെ രാത്രികാല പട്രോളിംഗ് തുടരുകയാണ്. മയക്കുവെടി വിദഗ്ധരായ നവാബ് അലിഖാനും അരുൺ സക്കറിയയും ദൗത്യത്തിൽ ചേർന്നിട്ടുണ്ട്. ഈ വർഷം മാത്രം മൂന്ന് പേരാണ് വന്യജീവി ആക്രമണങ്ങളിൽ വയനാട്ടിൽ മരിച്ചത്. ആനയുടെ ആക്രമണം ഉണ്ടായ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതു പ്രദേശവാസികളിൽ ഭീതിപടർത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News