Karuvannur Bank | കരുവന്നൂർ ബാങ്ക് ലോൺ തട്ടിപ്പ്; ഒളിവിലുള്ള പ്രതിയുടെ മകളുടെ വിവാഹത്തൽ പങ്കെടുത്ത് മന്ത്രി ആർ.ബിന്ദു
കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് മന്ത്രി പങ്കെടുത്ത കാര്യം വ്യക്തമായത്. കരുവന്നൂർ കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പേരിൽ ഒരാളാണ് അമ്പിളി മഹേഷ്.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur bank loan scam) കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ആർ.ബിന്ദു (Minister R Bindu). കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് മന്ത്രി പങ്കെടുത്ത കാര്യം വ്യക്തമായത്. കരുവന്നൂർ കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പേരിൽ ഒരാളാണ് അമ്പിളി മഹേഷ്.
കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസിൽ അമ്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതി കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.
ALSO READ: Karuvannur bank: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാൾ കൂടി ആത്മഹത്യ ചെയ്തു
വായ്പ നൽകിയ ഈടുകളിൽ തന്നെ വീണ്ടും വായ്പ നൽകിയും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി പലിശ അടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.
പരിശോധനയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഒരാൾ ആധാരം ഈട് നൽകി ബാങ്കിൽ നിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് ചെയ്തിരുന്നത്. ഓഡിറ്റ് നടത്തിയതോടെയാണ് വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...