Karuvannur bank: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാൾ കൂടി ആത്മഹത്യ ചെയ്തു

കൽപണിക്കാരനായിരുന്ന ജോസ് കരുവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 02:41 PM IST
  • ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലർച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
  • കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം തിരിച്ചടവ് മുടങ്ങിയിരുന്നു
  • കരുവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്ത് പ്രതിസന്ധിയിലായി രണ്ടാമത്തെ ആളാണ് ജീവനൊടുക്കുന്നത്
  • കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തം​ഗം മുകുന്ദൻ (63) തൂങ്ങിമരിച്ചിരുന്നു
Karuvannur bank: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാൾ കൂടി ആത്മഹത്യ ചെയ്തു

തൃശൂർ: കരുവന്നൂർ ബാങ്കിൽ (Karuvannur bank loan) നിന്നും വായ്പ്പയെടുത്തവരിൽ ഒരാൾ കൂടി ജീവനൊടുക്കി. ആലപ്പാടൻ ജോസ് (60) ആണ് ആത്മഹത്യ ചെയ്തത്. കൽപണിക്കാരനായിരുന്ന ജോസ് കരുവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിനാണ് പണം കടമെടുത്തത്.

ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലർച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം തിരിച്ചടവ് മുടങ്ങിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്ത് പ്രതിസന്ധിയിലായി രണ്ടാമത്തെ ആളാണ് ജീവനൊടുക്കുന്നത്.

ALSO READ: Karuvannur bank loan scam: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തം​ഗം തൂങ്ങിമരിച്ചു

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തം​ഗം മുകുന്ദൻ (63) തൂങ്ങിമരിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുകുന്ദൻ ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മുകുന്ദനെ കണ്ടെത്തിയത്. കരുവന്നൂർ സ​ഹകരണ ബാങ്കിൽ നിന്ന് ഇദ്ദേഹം 25 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജപ്തി നോട്ടീസ് ലഭിച്ചത്.

വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന്റെ പേരിൽ മുകുന്ദൻ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് സഹോദരി പറയുന്നു. സഹോദരങ്ങളുടെ പറമ്പ് വിറ്റ് വായ്പ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ബാങ്ക് അധികൃതർ സഹകരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. വീടും സ്ഥലവും സ്വന്തമാക്കുന്നതിൽ ആയിരുന്നു ബാങ്കിന് താൽപര്യം. ബാങ്കുമായി മുകുന്ദൻ നിരന്തരം സംഘർഷത്തിലായിരുന്നെന്നും അധികൃതർ അടിക്കടി വീട്ടിൽ എത്തിയതോടെ മുകുന്ദൻ മാനസികമായി തളർന്നെന്നും ബന്ധുക്കൾ പറഞ്ഞു.

ALSO READ: CPM നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്

കരുവന്നൂർ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ (Karuvannur bank loan scam) തുടർന്ന് ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നൽകിയത്. വായ്പ നൽകിയ ഈടുകളിൽ തന്നെ വീണ്ടും വായ്പ നൽകിയും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News