Karuvannur bank loan scam: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി
സർക്കാർ സത്യവാങ്മൂലത്തിനുള്ള മറുപടി നൽകാൻ കൂടുതൽ സാവകാശം വേണം എന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് (Bank loan scam) കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി. ഹർജി 10 ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി (High Court) വ്യക്തമാക്കി. സർക്കാർ സത്യവാങ്മൂലത്തിനുള്ള മറുപടി നൽകാൻ കൂടുതൽ സാവകാശം വേണം എന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
100 കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വായ്‌പ്പാ തട്ടിപ്പ് ഗുരുതരമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് ഉണ്ട്. നൂറ് കോടിയിൽ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തൽ.
ALSO READ: Karuvannur bank loan scam: നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ
ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ സ്വദേശിയുമായ എംവി സുരേഷ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട ഹർജിക്കാരൻ വ്യക്തിവിരോധം തീർക്കാനാണ് കോടതിയെ സമീപിച്ചതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ രണ്ടു പരാതികളുണ്ട്. ബാങ്കില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതിനു പുറത്താക്കപ്പെട്ടയാളാണ് ഹര്‍ജിക്കാന്‍. ജീവനക്കാരിയാട് മോശമായി പെരുമാറിയതിനും കേസുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിലായി (Arrest). മുന്‍ പ്രസിഡന്‍റ് കെകെ ദിവാകരൻ, ബൈജു ടിഎസ്, ജോസ് ചക്രംപിള്ളി, ലളിതൻ വികെ എന്നിവരാണ് അറസ്റ്റിലായത്.
ALSO READ: Karuvannur Bank Loan Scam: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ പ്രധാന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേസില്‍ രാഷ്ട്രീയകാരണങ്ങളാൽ അറസ്റ്റ് മനപൂര്‍വം വൈകിക്കുകയാണെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് നാലു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസില്‍ 12 ഭരണസമിതി അംഗങ്ങളെയാണു ക്രൈംബ്രാഞ്ച് (Crime branch) പ്രതിചേര്‍ത്തത്. അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...