വോട്ടർ പട്ടിക ചോർന്നെന്ന് പരാതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ Crime branch കേസെടുത്തു

രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്നാണ് പരാതി

Written by - Zee Malayalam News Desk | Last Updated : Jul 3, 2021, 01:16 PM IST
  • കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിലെ വിവരങ്ങളാണ് ചോർന്നതെന്ന് പരാതിയിൽ പറയുന്നു
  • ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് ആണ് കേസ് അന്വേഷിക്കുക
  • ഐടി ആക്ടിലെ വിവിധ വകുപ്പുകളും ​ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
  • ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസറാണ് പരാതി നൽകിയത്
വോട്ടർ പട്ടിക ചോർന്നെന്ന് പരാതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ Crime branch കേസെടുത്തു

തിരുവനന്തപുരം: വോട്ടർപട്ടിക ചോർന്നെന്ന് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ (Election commission). കമ്മീഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്നാണ് പരാതി. കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിലെ വിവരങ്ങളാണ് ചോർന്നതെന്ന് പരാതിയിൽ (Complaint) പറയുന്നു.

ക്രൈംബ്രാഞ്ച് (Crime Branch) തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് ആണ് കേസ് അന്വേഷിക്കുക. ഐടി ആക്ടിലെ വിവിധ വകുപ്പുകളും ​ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോയിന്റ് ചീഫ് ഇലക്ടറൽ  ഓഫീസറാണ് പരാതി നൽകിയത്.

ALSO READ: Gold smuggling cases: ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു; അനുബന്ധ കുറ്റകൃത്യങ്ങൾ അടക്കം വീണ്ടും പരിശോധിക്കും

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക ചോർന്നതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഈ വോട്ടർപട്ടികയിലെ (Voters list) വിവരങ്ങൾ ചോർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും ഇക്കാര്യങ്ങൾ കണ്ടെത്തണമെന്നും ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രമേശ് ചെന്നിത്തല ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയുടെ കോപ്പികളും അദ്ദേ​ഹം തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ഇരട്ടവോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തത്. എന്നാൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് ലഭിച്ചതെന്ന ചോദ്യം ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News