കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവം; എസ്ഐ അടക്കം പോലീസുകാർക്കെതിരെ കേസെടുത്ത് കോടതി
അപകടത്തിൽ മരിച്ച ഫറാസിന്റെ മാതാവിന്റെ പരാതിയിലാണ് കാസർകോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ നിർദേശിച്ചത്
കാസർകോട്: കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസുകാർക്കെതിരെസ സ്വമേധയാ കേസെടുത്ത് കോടതി. പോലീസ് പിന്തുടരുന്നതിനിടെയാണ് സംഭവം. അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫറാസ് മരിച്ചത്. കുമ്പള പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷനിലെ എസ്ഐ ആർ രജിത്ത്, സി.പി.ഒ.മാരായ ടി ദീപു, പി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തത്.
അപകടത്തിൽ മരിച്ച ഫറാസിന്റെ മാതാവിന്റെ പരാതിയിലാണ് കാസർകോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാൻ നിർദേശിച്ചത്. 2023 ഓഗസ്റ്റ് 28നാണ് സംഭവം. സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെ കാറുമായി ഫറാസ് പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസുകാരാണ് വാഹനത്തെ പിന്തുടർന്നത്. കേസ് അന്വേഷിച്ചത് ക്രൈംബ്രാഞ്ചാണ്.
കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ ഫറാസിന്റെ കുടുംബം അറിയിച്ചിരുന്നു. കുറ്റാരോപിതരെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് ഫറാസിൻറെ കുടുംബം ആരോപിക്കുന്നത്. പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
എന്നാൽ പരാതിയിൽ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ കോടതി നേരിട്ട് അന്വേഷണം നടത്തുകയായിരുന്നു. കേസിലെ സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. തുടര്‍ന്നാണ് പൊലീസുകര്‍ക്കെതിരെ കോടതി തന്നെ കേസെടുത്തത്. എല്ലാ പ്രതികളും നേരിട്ട് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 19-ന് കേസ് വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.