കാട്ടാക്കട പൂവച്ചലിൽ വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കുട്ടിയോട് മുൻവൈരാ​ഗ്യമുണ്ടെന്ന് കുട്ടിയുടെ പിതാവ് അരുൺ കുമാർ. പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ പിതാവ് അരുൺകുമാർ പറയുന്നു. കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി പ്രിയരഞ്ജൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അരുൺ കുമാർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിലിൽ ആദിശേഖറും പ്രതിയും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് താൻ പ്രതിയുമായി സംസാരിച്ചപ്പോഴാണ് അപായഭീഷണി മുഴക്കിയതെന്നും കുട്ടി പ്രതിയുടെ സാന്നിധ്യം ഭയപ്പെട്ടിരുന്നുവെന്നും അരുൺകുമാർ പറഞ്ഞു. കേസിൽ ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.  പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിൽ വച്ച് കാറിടിച്ച് മരിച്ചത്.


സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ മുൻവശത്ത് വച്ചാണ്  ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അപകടം നടന്നത്. ആദി ശേഖറിനടുത്ത് ഇരുപതു മിനിറ്റോളം കാർ നിർത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കയ്യിൽ നിന്നും ആദി ശേഖർ സൈക്കിൾ വാങ്ങി ഓടിക്കുന്നതിനിടെ കാർ അമിത വേഗത്തിൽ വന്ന് കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. ഈ ദൃശ്യം ക്ഷേത്രത്തിലെ സിസി ടിവി കാമറയിൽ പതിഞ്ഞിരുന്നു.


ALSO READ: Wild Elephant Attack: കാട്ടാന ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


പടിയന്നൂർ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്നാണ് കാർ എത്തിയത്. തുടർന്ന് പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ സ്റ്റേജിന് പിന്നിൽ കാർ നി‍ർത്തിയിടുകയും ചെയ്ത് കാർ ഉടമ പ്രിയ രഞ്ജൻ കുട്ടി വരുന്നത് വരെ കാത്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ അകന്ന  ബന്ധുവായ പ്രിയ രഞ്ജൻ ആണ് കാർ ഓടിച്ചിരുന്നത്. മദ്യ ലഹരിയിലാണ് കാർ ഓടിച്ചിരുന്നതെന്നും നാട്ടുകാരിൽ ചിലർ പോലീസിനോട് പറഞ്ഞു. ഇലക്ട്രിക് കാറാണ് പ്രിയ രഞ്ജൻ ഓടിച്ചിരുന്നത്. അതേ കാർ കുട്ടിയെ ഇടിച്ച ശേഷം അമിതവേ​ഗതയിൽ ഓടിച്ചുപോയി.


സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതിന് മുന്നേ അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനാൽ മറ്റ് തെളിവുകൾ ലഭിച്ചില്ല. അപകടദൃശ്യം മാത്രമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അതേ സമയം സാധരണ വാഹനാപകടം എന്ന നിലയിൽ പോലീസ് കേസ് എടുത്തു. പിന്നീട് സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉണ്ടായത്. ഒരാഴ്‌ച മുന്നേ ക്ഷേത്രത്തിന് മുൻവശത്തെ സ്ഥലത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ബോളിൽ പ്രിയ രഞ്ജൻ മൂത്രം ഒഴിച്ചതിനെ തുടർന്ന് കുട്ടികൾ രക്ഷിതാക്കളോട് പറയുമെന്ന് പറഞ്ഞതിൽ പ്രകോപിതനായ ഇയാൾ മനപ്പൂർവം കുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.


അപകടം നടന്ന ദിവസം പ്രിയ രഞ്ജൻ ഭാര്യയോട് താൻ ആത്മഹത്യ ചെയ്യും എന്ന് അറിയിച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു. അപകടം നടന്ന് മൂന്നാം ദിവസം പ്രിയ രഞ്ജന്റെ കാർ ഭാര്യ മുഖേനെ സ്റ്റേഷനിൽ എത്തിച്ചുവെന്നാണ് സൂചന. എന്നാൽ പ്രിയ രഞ്ജൻ പോകാനുള്ള ഇടങ്ങളെല്ലാം പോലീസ് പരിശോധിച്ചുവെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, പ്രിയ രഞ്ജന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നതെന്നും ഇയാൾ ചെന്നൈ വഴി വിദേശത്തേക്ക് കടന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.