ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസ്, കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ നാളെ തുടരും. കക്കാട്ട്കടയിലെ വീട്ടിൽ കുഴിച്ചു മൂടിയ വിജയന്റെ മൃതദേഹം കണ്ടെത്തി, മൃത ദേഹം  കോട്ടയം മെഡിക്കൽ കോളേജിലേയ്ക് മാറ്റി.മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും. കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷുമായി രാവിലെ ഒൻപതിനാണ്, തെളിവെടുപ്പിനായി കക്കാട്ട് കട യിലെ പോലിസ് എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയനെ കൊലപെടുത്തിയ രീതി പ്രതി പോലീസിനോട് വിശദീകരിച്ചു. തുടർന്ന് പ്രതി കാട്ടി കൊടുത്ത ഭാഗം കുഴിച്ചു പരിശോധിച്ചു. അധികം ആഴത്തിൽ അല്ലാതെ എടുത്ത കുഴിയിൽ ബേസ്ബോർഡ് പെട്ടിയിൽ ആക്കി ഇരുത്തി, മുന്നായി മടക്കിയ നിലയിലായിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. പ്രഥമീക പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ശാസ്ത്രീയ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജില്ലേയ്ക് മാറ്റി.


ALSO READ: കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി


പിന്നീട് പ്രതികൾ മുൻപ് താമസിച്ചിരുന്ന കട്ടപ്പന സാഗരാ ജംക്ഷനിലെ വീട്ടിൽ, കുഞ്ഞിന്റെ മൃത ദേഹം കണ്ടെത്തുന്നതിനായി പരിശോധനകൾ ആരംഭിച്ചു, മൃത ദേഹം കുഴിച്ചിട്ടു എന്ന് പ്രതി പറയുന്ന പശു തൊഴുത്തിൽ പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ പരിശോധന തുടരും. കുഞ്ഞിന്റെ മൃതദേഹം ഇവിടെ നിന്നും മാറ്റിയോ എന്നും പോലിസ് സംശയിക്കുന്നുണ്ട്. നിധീഷിനെയും മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും. മാർച്ച്‌ രണ്ടിന് മോഷണ ശ്രമത്തിനിടെ നിധീഷും വിഷ്ണു വിജയനും അറസ്റ്റിലായത്തോടെയാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചന പോലീസിന് ലഭിയ്ക്കുന്നത്. 


ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ പൂട്ടിഇട്ട നിലയിൽ വിഷ്ണുവിന്റെ അമ്മയേയും സഹോദരിയേയും കണ്ടെത്തുകയായിരുന്നു. വിജയനെ സംബന്ധിച്ച് ഇവർ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതും വീടിന്റെ തറയിൽ പുതിയതായി കോൺക്രീറ്റ് ചെയ്തതും സംശയം ബലപെടുത്തി. 2016 ലാണ് വിഷ്ണുവിന്റെ സഹോദരിയുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ നിധീഷും വിജയനും ചേർന്ന് കൊലപെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വിജയനെ ചുറ്റിക  കൊണ്ട്  അടിച്ചു കൊലപെടുത്തി കുഴിച്ചിട്ടത്. വിജയന്റെ ഭാര്യാ സുമയുടെ സഹായത്തോടെയായിരുന്നു കൃത്യം നടത്തിയത്. ഇവർ താമസിച്ചിരുന്ന വീടിനുള്ളിൽ ആഭിചാര ക്രിയകൾ തുടർച്ചയായി നടന്നതിന്റെ സൂചനകളുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.