Kulanada Accident: വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവ് ആരാണെന്നത് അഞ്ജാതം
പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ വച്ച് ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടിയും അടൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി ഇടിച്ചാണ് അപകടം
Trivandrum: പുലര്‍ച്ചെ നടന്ന ബൈക്ക് അപകടത്തില്‍ യുവതി മരിച്ചു. സംഭവത്തില്‍ ദുരൂഹത. എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ നടന്ന അപകടത്തില്‍ തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് (28) മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സില്‍ (24 ) പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ വച്ച് ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടിയും അടൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി ഇടിച്ചാണ് അപകടം നടന്നത്.
അപകടത്തില്‍ പരുക്കേറ്റ സുമിത്രയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
Also read: സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരണമടഞ്ഞു
യുവതിയുടെ വീട്ടുകാര്‍ക്ക് അപരിചിതനാണ് ഒപ്പമുണ്ടായിരുന്ന യുവാവ് എന്നത് ദുരൂഹത വളര്‍ത്തുന്നു. പുലര്‍ച്ചെ യുവാവുമായി പോയതില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരു കുട്ടിയുടെ മാതാവ് കൂടിയാണ് സുമിത്ര. കമിതാക്കളായ ഇരുവരും ഒളിച്ചോടുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പൊലിസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...