തിരുവനന്തപുരം: സംസ്ഥാനത്തം ഏക സൈനീക സ്കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്.
TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യല്‍ സയന്‍സ് (1), TGT കംപ്യൂട്ടര്‍ സയന്‍സ് (1) എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആര്‍ട്ട് മാസ്റ്റര്‍ (1), കൗണ്‍സലര്‍ (1), മേട്രന്‍ (2), വാര്‍ഡന്‍(2) എന്നീ വിഷയങ്ങളിലും നിശ്ചിത ഒഴിവുകളുണ്ട്. നിയമനങ്ങൾ താത്കാലികമാണ്.  17, 18 തീയതികളില്‍ രാവിലെ 9-ന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


ALSO READ : Mullaperiyar Dam : മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി, ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി


കൂടാതെ നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക