തിരുവനന്തപുരം: പണി പൂർത്തിയാകാത്ത ദേശീയ പാത (National highway) 66 ലെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി (Minister)കത്തിൽ ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കരുത് എന്ന് മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു. ഒരാഴ്ചയായി പ്രദേശത്ത് ജനകീയസമരങ്ങൾ നടക്കുകയാണ്. വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനും തിരുവനന്തപുരം എംപി ശശി തരൂരും ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം. തിരുവല്ലം-കൊല്ലംതറ ഭാഗത്തെ ടോൾ ബൂത്തിൽ നിന്ന് നാല് കിലോമീറ്റർ ഭാഗം മാത്രമാണ് ഇപ്പോൾ ഗതാഗതയോഗ്യമായിട്ടുള്ളത്.


ALSO READ: Lockdown: തിരുവനന്തപുരത്ത് അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ


ജനവാസ മേഖലയിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത്. പ്രദേശവാസികൾക്ക് അത്യാവശ്യ സർവീസുകൾക്ക് പോലും ടോൾ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. അമിതമായ തുകയാണ് ടോൾ ആയി നൽകേണ്ടിവരുന്നത്. അശാസ്ത്രീയമായാണ് ടോൾ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുകയാണ്. ഈ വിഷയത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ ജനവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


റോഡ് നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ (Protest) തുടരുകയാണ്. കഴിഞ്ഞ ദിവസം ടോൾ ബൂത്തിന് സമീപം സിപിഎം, കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. റോഡ് നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നത് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.