പാലാ: കോണ്‍ഗ്രസിലെ കലാപങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനനമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള കോണ്‍ഗ്രസ്‌ എമ്മിന് ചോദിക്കാതെ കിട്ടിയ വരമായ രാജ്യസഭാ സീറ്റില്‍ മാണിയുടെ പുത്രനും പാർട്ടി വൈസ് ചെയർമാനും ലോക്‌സഭാംഗവുമായ ജോസ് കെ. മാണി മത്സരിക്കും. കെ.എം മാണിയുടെ വീട്ടില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 


പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്നോടിയായി കെ.എം. മാണിയും പി.ജെ. ജോസഫും രഹസ്യയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായിരുന്നു എന്നാണ് വിവരം.


മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.എം മാണി രാവിലെതന്നെ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണി മത്സരിക്കുന്നതിനോട് താല്‍പര്യമില്ലെന്നും പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും മാണിക്കും ജോസ് കെ മാണിക്കും താല്‍പര്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് പി.ജെ ജോസഫ് വിഭാഗം ഉന്നയിച്ചു. ഇതോടെയാണ് ലോക്‌സഭ എംപിയായ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാന്‍ മാണി തീരുമാനിച്ചത്.


തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ തു​ട​ങ്ങി​യ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.
 
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫില്‍ എത്തുന്നത്. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് 2016 ആഗസ്റ്റിലായിരുന്നു മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് മാണി യുഡിഎഫ് വിട്ടത്‌.


അതേസമയം, സിപിഎമ്മിൽ നിന്ന് കേന്ദ്രകമ്മിറ്റി അംഗവും സിഐന്‍റെ കാലത്തു വ്യവസായ മന്ത്രി കൂടിയായിരുന്നു കരീം. ഡൽഹിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാര്‍ഥി.