തിരുവനന്തപുരം: കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശ പരീക്ഷകൾ  (KEAM) ജൂലൈ 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തുമെന്ന് മുഖ്യമന്ത്രി.  ഇതിനായി  ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ സ്കൂളുകളിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി


കീം പരീക്ഷകൾക്ക് കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരവസരം കൂടി ജൂണിൽ നൽകും.  കൂടാതെ ജൂൺ 13,14 തീയതികളിൽ മൂന്ന്, അഞ്ച് വർഷ എൽഎൽബി പരീക്ഷയും  ജൂൺ 21 ന്  എംബിഎ, ജൂലായ് നാലിന് എംസിഎ പരീക്ഷകളും ഓൺലൈനിൽ നടത്തും. 


Also read: മാസ്ക് വില്പനയ്ക്ക് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്ന് സർക്കാർ 


പോളിടെക്നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള എഞ്ചിനീയറിങ് പ്രവേശനത്തിന്  ഇത്തവണ പ്രത്യേക പരീക്ഷ ഉണ്ടാകില്ല പകരം മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  കൂടാതെ പോളിടെക്നിക് വിദ്യാർത്ഥികൾക്ക് വീടിന്റെ അടുത്ത് പരീക്ഷ എഴുതാനുള്ള അവസരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.