മാസ്ക് വില്പനയ്ക്ക് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്ന് സർക്കാർ

കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം ജനങ്ങൾ നല്ലരീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചുരുക്കം ചിലർ മാത്രമാണ് ഇത് പാലിക്കാത്തതെന്നും മുഖ്യൻ പറഞ്ഞു.   

Last Updated : May 12, 2020, 06:55 PM IST
മാസ്ക് വില്പനയ്ക്ക് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം:  മാസ്ക് വിൽപനയ്ക്ക് മാർഗനിർദ്ദേശം തയ്യാറാക്കാനൊരുങ്ങി സർക്കാർ.  സുരക്ഷിതമല്ലാത്ത രീതിയിലുള്ള മാസ്ക് വില്പന ഒഴിവാക്കാനാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയ സാഹചര്യത്തിൽ പലയിടങ്ങളിലും റോഡിന്റെ വശങ്ങളിലായി മാസ്കുകൾ വിൽക്കുന്നത് കാണുന്നുണ്ടെന്നും ഈ മാസ്കുകൾ സുരക്ഷിതമാണോയെന്ന് ഉറപ്പില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം മാസ്കുകളുടെ വിൽപന അനുവദിക്കാനാവില്ലെന്നും മുഖ്യൻ പറഞ്ഞു. 

Also read: ലോക നഴ്സസ് ദിനം: നഴ്സുമാർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രിi

എങ്ങനെയുള്ള മാസ്കുകളാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിൽ പുലർത്തേണ്ടതെന്തെന്ന് അറിയാത്തത്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും അതുകൊണ്ട് മാസ്ക് വില്പന സംബന്ധിച്ച്  മാർഗനിർദ്ദേശം ഉടൻ സർക്കാർ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.      

Also read: കൊറോണ ഭീതി: മഹാരാഷ്ട്രയിൽ 50% തടവുകാർക്ക് ജാമ്യം 

കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദ്ദേശം ജനങ്ങൾ നല്ലരീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചുരുക്കം ചിലർ മാത്രമാണ് ഇത് പാലിക്കാത്തതെന്നും ഇനി മാസ്ക് ധരിക്കാതിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Trending News