KEAM 2021 Results: എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു, യോഗ്യത നേടിയത് 51,031പേർ
Keam Entrance Exam 2021 Results: എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയത് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്.
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം (KEAM 2021 Results) പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 73,977 പേരിൽ 51,031 വിദ്യാര്‍ഥികൾ യോഗ്യത നേടി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 47629 പേര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി (Higher Education Minister) ആര്‍. ബിന്ദുവാണ് (R Bindu) ഫലം പ്രഖ്യാപനം നടത്തിയത്. റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ (Website) ലഭ്യമാണ്.
എന്‍ജിനീയറിങ്ങിൽ (Engineering) ഒന്നാം റാങ്ക് നേടിയത് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. കൊല്ലം സ്വദേശിയായ നയൻ കിഷോർ മൂന്നാം റാങ്കും മലപ്പുറം സ്വദേശി കെ. സഹൽ നാലാം റാങ്കും നേടി. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആൺകുട്ടികളാണ്.
Also Read: Kodakara Hawala Money, കേസ് ഇഡി അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
എസ് സി വിഭാഗത്തിൽ ഒന്നാം റാങ്ക് സ്വവന്തമാക്കിയത് തൃശൂർ സ്വദേശി അമ്മു ആണ്. മലപ്പുറത്തു നിന്നുള്ള അക്ഷയ് നാരായണൻ രണ്ടാം റാങ്കും കരസ്ഥമാക്കി. എസ്.ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി.
ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെക്ടില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി.
എഞ്ചിനിയറിങ് റാങ്ക് പട്ടികയിൽ ആദ്യ നൂറ് റാങ്കില്‍ 22 പെൺകുട്ടികളും 78 ആണ്‍കുട്ടികളാണ്. ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം17, കോഴിക്കോട് 11 എന്നിങ്ങനെയാണ് ആദ്യ നൂറിൽ പേരിൽ ഇടംപിടിച്ചത്.
എന്‍ജിനീയറിങ്ങില്‍ (Engineering) ആദ്യ 5000 റാങ്കില്‍ 2112 കുട്ടികള്‍ കേരള ഹയര്‍സെക്കന്‍ഡറിയില്‍ (Kerala Higher Secondary) പാസായി യോഗ്യത നേടിയവരാണ്. ഒന്നാം റാങ്ക് (First Rank) നേടിയ ഫെയിസ് ഹാഷിമിനെ മന്ത്രി ആര്‍. ബിന്ദു (R Bindu) ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ആദ്യ അലോട്ട്‌മെന്റ് (Allotment)നടക്കുക ഒക്ടോബര്‍ 11നാണ്. ഈ മാസം 25-നകം പ്രവേശന നടപടികൾ പൂര്‍ത്തിയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...