Kodakara Hawala Money, കേസ് ഇഡി അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന പണമാണെന്നാണ് ഹർജിയിലെ ആരോപണം.

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 08:42 AM IST
  • ജനതാദൾ നേതാവ് സലീം മടവൂർ നൽകിയ ഹർജിയാണ് (Plea) കോടതി പരി​ഗണിക്കുക.
  • ഹർജിയിൽ നേരത്തെ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ (Central Government) നിലപാട് തേടിയിരുന്നു.
  • കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ 1,40,000 രൂപ കൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
  • കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് രൂപ കണ്ടെടുത്തത്.
Kodakara Hawala Money, കേസ് ഇഡി അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കൊടകര കുഴൽപ്പണ കേസ് (Kodakara Hawala Case) ഇഡി (Enforcement Directorate) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി (High Court) ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂർ നൽകിയ ഹർജിയാണ് (Plea) കോടതി പരി​ഗണിക്കുക. ഹർജിയിൽ നേരത്തെ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ (Central Government) നിലപാട് തേടിയിരുന്നു. മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റുകയായിരുന്നു. 

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന പണമാണെന്നാണ് ഹർജിയിലെ ആരോപണം. അതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. അതേസമയം കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ 1,40,000 രൂപ കൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് രൂപ കണ്ടെടുത്തത്. 

Also Read: Kodakara Hawala Case: അനേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും 

കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും ആരംഭിച്ചു. പ്രതി ബാബു, ഇയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബാക്കിയുള്ള 2 കോടി രൂപ കൂടി കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Also Read: Kodakara Money Laundering Case: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര (Kodakara) ദേശീയ പാതയിൽ വെച്ച് ഏപ്രിൽ 3നാണ് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ  21 പേർക്കും ജാമ്യം (Bail) ലഭിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News