KEAM 2024 അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറങ്ങും, എങ്ങനെ ഡൗൺലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം
KEAM 2024 Admit Card: എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ സൈറ്റിൽ പോയി പരിശോധിച്ച ശേഷം അവ ഡൗൺലോഡ് ചെയ്യാം.
KEAM 2024: കേരളം എഞ്ചിനീയറിംഗ് അഗ്രികൾച്ചറൽ മെഡിക്കൽ അഡ്മിറ്റ് കാർഡ് (Admit Card) വെബ്സൈറ്റിലൂടെ ഇന്ന് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും. വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerela.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം.
Also Read: സംസ്ഥാനത്ത് ഇന്നും മഴ തകർക്കും; 14 ജില്ലകളിലും മുന്നറിയിപ്പ്, 2 ജില്ലകളിൽ റെഡ് അലർട്ട്
എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ സൈറ്റിൽ പോയി പരിശോധിച്ച ശേഷം അവ ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉൾപ്പെടുന്ന ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് KEAM 2024 ഡൗൺലോഡ് ചെയ്യാം. കീം പരീക്ഷ ജൂൺ 5 മുതൽ 9 വരെയാണ് നടക്കുന്നത്.
Also Read: ഇടവ രാശിയിൽ ബുധാദിത്യ യോഗം; ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം ധനനേട്ടവും പുരോഗതിയും!
ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
1. KEAM 2024 അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ cee.kerela.gov.in എന്നതിലേക്ക് പോകുക
2. കീം ഹാൾടിക്കറ്റ് 2024 ലിങ്ക് ക്ലിക്ക് ചെയ്യക.
3. ആപ്ലിക്കേഷൻ നമ്പർ, പാസ്‍വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക
4. 'Print Admit Card' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
5. അഡ്മിറ്റ് കാർഡ് സ്‌ക്രീനിൽ നിങ്ങൾക്ക് കാണാൻ കഴിയും
6. അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പു വരുത്തുക
7. ശേഷം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക
വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, പരീക്ഷ കേന്ദ്രം, പരീക്ഷയുടെ തീയതിയും സമയവും എന്നിവ കൃത്യമാണെന്ന് വിദ്യാർത്ഥി പരിശോധിച്ച് ഉറപ്പു വരുത്തുക. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ ഉടൻ തന്നെ പരീക്ഷാ അധികാരികളെ അറിയിക്കണം. KEAM പ്രവേശന പരീക്ഷ കേരളത്തിലെ കോളേജുകളിലെ എഞ്ചിനീയറിംഗ്, ആർട്സ്, ഡെൻ്റിസ്ട്രി, മെഡിസിൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.