KEAM 2025: കീം 2025 പരീക്ഷ ഏപ്രിൽ 24 മുതൽ; അറിയാം വിശദവിവരങ്ങൾ
KEAM 2025: നിശ്ചയിച്ച തീയതിക്ക് പുറമേ ഏപ്രിൽ 22,23,29,30 എന്നിങ്ങനെ 4 ബഫർ ഡേയ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള എഞ്ചിനീയറിംഗ്, ഫാർമസി കോളേജുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാനതല പ്രവേശന പരീക്ഷയായ കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷയുടെ (KEAM) തീയതികൾ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 24 മുതൽ 2025 ഏപ്രിൽ 28 വരെ പരീക്ഷകൾ നടത്തപ്പെടും.
മുൻ വർഷത്തെ പോലെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. വിശദ വിവരങ്ങൾക്ക് cee.kerala.gov.in. എന്ന ഒഫിഷ്യൽ വെബ്സൈറ്റിൽ സന്ദർശിക്കുക.
Read Also: അച്ചടക്ക ലംഘനം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കി
ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷ സമയം. നിശ്ചയിച്ച തീയതിക്ക് പുറമേ ഏപ്രിൽ 22,23,29,30 എന്നിങ്ങനെ 4 ബഫർ ഡേയ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ പരീക്ഷയ്ക്ക് മാറ്റം വരുത്തേണ്ടി വന്നാൽ ബഫർ ഡേയായിരിക്കും പരിഗണിക്കുക.
മിനിമം മാർക്കോടെ പ്ലസ് ടു വിജയിച്ച ഇന്ത്യൻ പൗരന്മാർക്ക് പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാം. ഇവർക്ക് പുറമേ ഇന്ത്യൻ വംശജരായ വ്യക്തികൾ (PIO)/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾ എന്നിവരെയും ഇന്ത്യൻ പൗരന്മാർക്ക് തുല്യമായി പരിഗണിക്കും. എന്നിരുന്നാലും, സംവരണ വിഭാഗ ഉദ്യോഗാർത്ഥികൾക്കുള്ള ഇളവുകൾക്ക് അവർ യോഗ്യരല്ല.
പരീക്ഷാ ഷെഡ്യൂൾ, കോഴ്‌സ് തിരിച്ചുള്ള യോഗ്യത, അപേക്ഷാ പ്രക്രിയ, അപേക്ഷാ ഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിശദവിവരങ്ങൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് നിരീക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.