THiruvananthapuram : കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ (KEAM Entrance Results 2021) പ്രവേശന പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പ്രവേശന പരീകഷകളുടെ സ്കോറാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സിഇഇ ആണ് പ്രവേശന പരീക്ഷയുടെ സ്‌കോറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിരവധി പ്രഫഷണൽ ഡിഗ്രി കോഴ്‌സുകളുടെ പ്രവേശന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ റാങ്ക് ലിസ്റ്റ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷാർഥികളുടെ പ്ലസ്‌ടു ഫലവും കൂടി ഉൾപ്പെടുത്തിയ ശേഷം റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സ്‌കോറുകൾ ലഭിച്ച കുട്ടികൾ വെള്ളിയാഴ്ചയ്ക്കക്ക് മാർക്കുകൾ അപ്‌ലോഡ് ചെയ്യണെമെന്ന് അറിയിച്ചിട്ടുണ്ട്. 2021 ആഗസ്റ്റ് 5 നാണ് കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷകൽ നടത്തിയത്.


ALSO READ: Plus One Exam 2021: പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്


ഓഫീസ് ഓഫ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസിന്റെ ഔദ്യോഗിക വെബ്സൈറ്റായ  cee.kerala.gov.in ലാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കീം പരീക്ഷയുടെ ആൻസർ കീകൾ മുമ്പത്തന്നെ സിഇഇ പുറത്ത് വിട്ടിരുന്നു. അതുപ്രകാരം എഞ്ചിനീയറിംഗ് പേപ്പർ 1 (ഫിസിക്സ്) ൽ നിന്നും ഒരു ചോദ്യം ഡിലീറ്റ് ചെയ്തിരുന്നു.


ALSO READ: NEET 2021 : ഒമാനിൽ നീറ്റിന് സെന്റർ വേണമെന്ന് ആവശ്യം ഉയരുന്നു


ഫലങ്ങൾ പരിശോധിക്കേണ്ടത് എങ്ങനെ?


സ്റ്റെപ് 1 : ഓഫീസ് ഓഫ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് സിഇഇയുടെ ഔദ്യോഗിക വെബ്സൈറ്റായ  cee.kerala.gov.in ൽ പ്രവേശിക്കുക.


സ്റ്റെപ് 2 : ഹോം പേജിൽ നിങ്ങൾക്ക് KEAM Result 2021 ന്റെ ലിങ്ക് ലഭ്യമാകും. അതിൽ ക്ലിക്ക് ചെയ്യുക.


ALSO READ: NEET Exam 2021: നീറ്റ് പരീക്ഷ കുവൈറ്റിലും, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് അഭിനന്ദനം


സ്റ്റെപ് 3 : അതിനെ തുടർന്ന് ലഭിക്കുന്ന പേജിൽ പരീക്ഷാർഥിയുടെ ലോഗിൻ വിവരങ്ങൾ നൽകണം.


സ്റ്റെപ് 4 : ലോഗിൻ വിവരങ്ങൾ നൽകിയ ശേഷം സബ്‌മിറ്റ് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ പ്രവേശന പരീക്ഷയുടെ ഫ്ളങ്ങൾ ലഭിക്കും.


സ്റ്റെപ് 5: ഫലങ്ങൾ ലഭിച്ചത്‌ അത് ഡൌൺലോഡ് ചെയ്തോ, പ്രിന്റ് എടുത്തോ സൂക്ഷിക്കാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.