മുന്നണി പ്രവേശനത്തിന് ഇനി ആരുടേയും കാലുപിടിക്കില്ല: PC George
കേരള ജനപക്ഷം പാര്‍ട്ടിയുടെ യുഡിഎഫ് മുന്നണി പ്രവേശനം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു പ്രതികരണവുമായി പി.സി. ജോര്‍ജ് രംഗത്തെത്തിയത്.
മുന്നണി പ്രവേശനത്തിന് ഇനി ആരുടേയും കാലുപിടിക്കില്ലെന്ന് കേരള ജനപക്ഷം ലീഡര്‍ പിസി ജോര്‍ജ് (PC.George). കേരള ജനപക്ഷം പാര്‍ട്ടിയുടെ യുഡിഎഫ് മുന്നണി പ്രവേശനം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു പ്രതികരണവുമായി പി.സി. ജോര്‍ജ് രംഗത്തെത്തിയത്.
ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കുമെന്ന് പറഞ്ഞ പിസി. ജോര്‍ജ് (PC.George) മുന്നണി പ്രവേശനത്തിന് ആരുടേയും കാലുപിടിക്കില്ലയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല 15 നിയോജകമണ്ഡലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ തന്റെ പാർട്ടിയ്ക്ക് കഴിയുമെന്നും ആരുടെയും ഔദാര്യം പറ്റാന്‍ പോകില്ലയെന്നും പിസി ജോർജ് പറഞ്ഞു. കോണ്‍ഗ്രസ് സമിതിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും (Ramesh Chennithala) ഒരുമിച്ചു നിന്നു നയിക്കണമെന്നും തന്റെ മുന്നണി പ്രവേശം തടയുന്നത് ആരെന്ന് അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ജനപക്ഷം പാര്‍ട്ടിയുടെ കരുത്ത് തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് തിരിച്ചറിയുമെന്നും പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പിള്ളി സീറ്റുകളില്‍ ശക്തമായ മത്സരമായിരിക്കും ജനപക്ഷം കാഴ്ചവയ്ക്കുന്നതെന്നും പിസി. ജോര്‍ജ് (PC.George) പറഞ്ഞു.
മുന്നണിയിലേക്ക് താന്‍ വരണമെന്നാണ് മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും പറയുന്നതെന്നും വരുന്ന തിരഞ്ഞെടുപ്പിൽ പതിനഞ്ചു സീറ്റുകളില്‍ ജനപക്ഷം പാര്‍ട്ടിക്ക് ജയപരാജയം നിര്‍ണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നും അത് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വ്യക്തമാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...