Kerala Assembly Election 2021: Oommen Chandy അധ്യക്ഷനായ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോ​ഗം ഇന്ന്

കേന്ദ്ര നിരീക്ഷക സംഘത്തിനോടൊപ്പമാണ് അദ്യ യോ​ഗം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി എല്ലാം ഒരുപടി മുമ്പായി നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 09:59 AM IST
  • കേന്ദ്ര നിരീക്ഷക സംഘത്തിനോടൊപ്പമാണ് അദ്യ യോ​ഗം നടത്തുന്നത്
  • തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി എല്ലാം ഒരുപടി മുമ്പായി നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി
  • കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുസ്ലീം ലീ​ഗ്
  • സീറ്റ് വിഭജനം നേരത്തെയാക്കണമെന്നാണ് എല്ലാ ഘടകക്ഷികളുടെ നിലപാട്
Kerala Assembly Election 2021: Oommen Chandy അധ്യക്ഷനായ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോ​ഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കായി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷനായ തെരഞ്ഞെടുപ്പ്  മേൽനോട്ട സമിതിയുടെ ആദ്യ യോ​ഗം ഇന്ന്. കേന്ദ്ര നിരീക്ഷക സംഘത്തിനോടൊപ്പമാണ് അദ്യ യോ​ഗം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി എല്ലാം ഒരുപടി മുമ്പായി നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി. ഇതിനായി സീറ്റ് വിഭജനവും മറ്റുള്ളവയും നേരത്തെ തന്നെ തീരുമാനമാക്കണമെന്ന് സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കൾ രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ​ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷക സംഘത്തോടെ് ആവശ്യപ്പെട്ടു.

​​യുഡിഎഫിലെ (UDF) മറ്റ് ഘടകക്ഷികൾക്കും ഇതെ നിലപാടാണ്. എല്ലാത്തിന് പുറമെ കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുസ്ലീം ലീ​ഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവും ആർഎസ്പിയും മറ്റ് ഘടകകക്ഷികളും ആവശ്യപ്പെടുന്നത് സീറ്റ് വിഭജനം നേരത്തെയാക്കണമെന്നാണ്.

ALSO READ: Kerala Assembly Elections 2021: ഇത്തവണ മത്സരിക്കാനില്ല; പ്രചാരണത്തിൽ ശ്രദ്ധിക്കുമെന്ന് കെ. സുരേന്ദ്രൻ

​ഗഹ്ലോട്ടിനൊപ്പം (Ashok Gehlot) ​ഗോവ മുൻ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര  എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണു​ഗോപാൽ താരീഖ് അനവർ എന്നിവാരാണ് കേന്ദ്രം ആയച്ച സംഘത്തിലുള്ളത്. ഇന്നലെ രാത്രി തന്നെ തിരുവനന്തുപുരത്ത് എത്തിയ ഇവർ ഉടൻ തന്നെ ഘടകകക്ഷികളുമായി ചർച്ച നടത്തിയിരുന്നു. 

ALSO READ: Kerala Assembly: 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തിരശീല വീഴും, ഇനി തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കം

ഇന്ന് ആദ്യം തന്നെ കോൺ​ഗ്രസിന്റെ എംപിമാരെയും എംഎൽഎമാരെയും കണ്ടതിന് ശേഷമായിരിക്കും തിരിഞ്ഞെടുപ്പ് മേൽനോട്ട സമിതി ആദ്യ യോ​ഗം നടക്കുക. തുടർന്ന് കെപിസിസി (KPCC) ഭാരവാഹിയോ​ഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News