Trivandrum: വമ്പൻ ശുപാർശകളുമായി സംസ്ഥാന സർക്കാരിനോട് ശമ്പള കമ്മീഷൻ. നിലവിലെ മുഴുവൻ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി കാര്യക്ഷമമായ സേവനം എന്ന ആശയം മുൻ നിർത്തിയാണ് പുതിയ മാറ്റങ്ങൾ. പ്രവർത്തി ദിവസങ്ങൾ ചുരുക്കി ആറിൽ നിന്നും അഞ്ചാക്കിയും, പ്രതിവർഷം ലീവുകളുടെ എണ്ണം കുറച്ചുമാണ് പുതിയ ശുാപാർശകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

എയ്ഡ്ഡ് സ്കൂൾ നിയമനത്തിൽ പുതിയതായി ഒരു റിക്രൂട്ട്മെൻറ് ബോർഡ് ഉണ്ടാക്കണമെന്നും ഇതിൽ മാനേജ്മെൻറുകൾക്കുള്ള പൂർണ അധികാരം മാറ്റണമെന്നും വിശദമായി ചൂണ്ടിക്കാണിക്കുന്നു. മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹൻദാസ്  അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ മുന്നോട്ട് വെക്കുന്നത്.


ALSO READ: India COVID Update : രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്ന്


സുപ്രധാനമായ നിർദ്ദേശങ്ങൾ ഇവയാണ്


1.ജീവനക്കാരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചായി കുറയ്ക്കണം. ജോലി സമയം ഒൻപതര മുതൽ അഞ്ചര വരെയാക്കി നിജപ്പെടുത്തണം.


2.ഒരു വർഷത്തെ അവധി ചുരുക്കി 12 ആക്കണം നിലവിലിത് 15 ആണ്. ആർജിത അവധി മാസത്തിൽ 30 ആക്കി മാറ്റണം


3. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുകയും, ജീവനക്കാർക്ക് മാറി മാറി അവസരം നൽകുകയും വേണം


4. ജനജീവിതത്തെ ബാധിക്കുന്ന വിധമുള്ള ആഘോഷങ്ങൾ പാടില്ല,പെൻഷൻ പ്രായം 57 വയസ്സാക്കും.


5. പി.എസ്.സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും, കാലികമായ മാറ്റങ്ങൾ കണക്കിലാക്കി ജീവനക്കാരുടെ പെരുമാറ്റ ചട്ടം പരിഷ്കരിക്കുകയും വേണം


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.