കൊച്ചി: പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലുള്ള  പാറമടയിലാണ് സംഭവം. അടച്ചിട്ട പാറമടയിലാണ് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. 


പരിസരവാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിനിടയിലാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി അടച്ചിട്ട ക്വാറിയാണെന്നും നാട്ടുകാര്‍ പറയുന്നു. ഒരാളുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.