KAS Salary| സിവിൽ സർവ്വീസുകാർക്ക് തിരിച്ചടി, 81800 രൂപ ശമ്പളം, കെ.എ.എസ് ഉത്തരവിറങ്ങി
10 ശതമാനമായിരുന്നു ഗ്രേഡ് പേ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതൊഴിവാക്കി. ഡിഎ,എച്ച്.ആർ.എ എന്നിവ പഴയതു പോലെ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എ.എസ് ജീവനക്കാരുടെ ശമ്പളം നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി 81800 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതോടെ സിവിൽ സർവ്വീസുകാരുടെ പ്രതിഷേധം ഫലം കണ്ടില്ല.
10 ശതമാനമായിരുന്നു ഗ്രേഡ് പേ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതൊഴിവാക്കി. ഡിഎ,എച്ച്.ആർ.എ എന്നിവ പഴയതു പോലെ തന്നെ. മറ്റ് സർവ്വീസുകളിൽ നിന്നും വരുന്നവർക്ക് നിലവിലെ കെ.എ.എസ് ശമ്പളത്തിൽ നിന്നും കൂടുതലാണെങ്കിൽ അത് ലഭിക്കും.
ALSO READ: KAS Rank list | കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
നിയമനം ലഭിച്ച ജീവനക്കാർക്ക് 18 മാസത്തെ പരിശീലനമാണ് ലഭിക്കുക. ഒരു വർഷം പ്രീ സർവ്വീസ് പരിശീലനവും ഉണ്ടായിരിക്കും. പ്രൊബേഷൻ പൂർത്തിയാകുന്നതിന് മുൻപ് പിന്നെയും ആറ് മാസത്തെ പരിശീലനം കൂടിയുണ്ട്.
ശമ്പള സ്കെയിൽ നോക്കിയാൽ
അണ്ടർ സെക്രട്ടറിയുടെയും അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡുകാരുടെയും ഇടയില സ്കെയിലാണ് കെ.എ.എസ് ജീവനക്കാരുടെ ശമ്പളം.
അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡിൽ പേ സ്കെയിൽ- 95600-153200
അണ്ടർ സെക്രട്ടറി- 63,700-1,23,700
ALSO READ: KAS Rank List: കേരളാ പോലീസിൻറെ പരിശ്രമശാലികൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്
പുതിയ സ്കെയിലിൽ അസംതൃപ്തിയുള്ളതിനാൽ സ്പെഷ്യൽ പേ അനുവദിക്കണമെന്നായിരുന്നു സിവിൽ സർവ്വീസ് ജീവനക്കാരുടെ ആവശ്യം. എന്നാൽ ഇത്തരമൊന്നു കൂടി വന്നാൽ സംസ്ഥാനം അതി രൂക്ഷമായ പ്രതിസന്ധിയിലേക്ക് പോവും എന്ന് വിലയിരുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA