തിരുവനന്തപുരം: കേരളാ പോലീസിൻറെ മൂന്ന് പരിശ്രമശാലികളുടെ വിജയം കൂടിയായിരുന്നു കെ.എ.എസിൻറെ വിജയം. റിസൾട്ട് വന്നപ്പോൾ സേനയിൽ നിന്നും മൂന്ന് പേർക്കൂടി കെ.എ.എസിലേക്ക് മാറുകയാണ്. എം.എസ്.പിയിൽ നിന്നും ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിലുള്ള നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാർ.
കെ എ പി മൂന്നാം ബറ്റാലിയനിലെ അരുൺ അലക്സാണ്ടർ, ഇടുക്കി ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി കെ അനീഷ് എന്നിവരാണ് ഇനിമ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് പ്രവേശിക്കുന്നത്.
ALSO READ: KAS Rank list | കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 2017ലാണ് നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാർ പോലീസിൽ ചേരുന്നത്. പതിനൊന്നാം റാങ്കാണ് ആനന്ദിന്.തൃശൂരിലെ പോലീസ് പരിശീലനകേന്ദ്രത്തിൽ രണ്ടുവർഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ എത്തിയത്.
46-ാം റാങ്ക് നേടിയാണ് വയനാട് പുൽപ്പള്ളി സ്വദേശിയായ അരുൺ അലക്സാണ്ടർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നേട്ടം കൈവരിക്കുന്നത്. സ്പോർട്സ് ഹവിൽദാർ നിയമനത്തിലൂടെ 2011ലാണ് കെ എ പി മൂന്നാം ബറ്റാലിയന്റെ ഭാഗമായി പോലീസിലെത്തി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ ചരിത്രത്തിൽ വിദൂരപഠനത്തിലൂടെ ബിരുദം നേടി.
ALSO READ: നവംബറിലെ PSC പരീക്ഷകൾ പുനഃക്രമീകരിച്ചു, പരീക്ഷ കലണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...