തിരുവനന്തപുരം: കേരള അഡ്മിസ്ട്രേറ്റീവ് സർവീസിന് (Kerala Administrative Service)  ഇന്ന് തുടക്കം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ പി.എസ്.സി (Public service commission) ആസ്ഥാനത്ത് നിന്ന് ഉദ്യോ​ഗാർഥികൾക്ക് കൈമാറും.


COMMERCIAL BREAK
SCROLL TO CONTINUE READING

105 പേർക്കാണ് ഇന്ന് നിയമന ശുപാർശ കൈമാറുന്നത്. മൂന്ന് സ്ട്രീമുകളിലായാണ് 105 പേർക്ക് പേർക്ക് നിയമനം നൽകുന്നത്. സിവിൽ സർവീസിന് സമാനമായാണ് കെഎഎസ് നടപ്പാക്കുന്നത്. ആദ്യത്തെ ബാച്ചിന് 18 മാസത്തെ പരിശീലനത്തിന് ശേഷമാണ് നിയമനം നൽകുന്നത്.


ALSO READ: KAS Advice Memo| കെ.എ.എസ് നിയമന ശുപാർശകൾ നാളെ മുതൽ, ആദ്യം 105 പേർക്ക്


നിയമന ശുപാർശ എത്തുന്നതോടെ കേരള സിവിൽ സർവീസ് ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. 2019 നവംബർ ഒന്നിനാണ് കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമിൽ 547,543 ഉം രണ്ടാം സ്ട്രീമിൽ 26,950 ഉം മൂന്നാം സ്ട്രീമിൽ 2,951 ഉം അപേക്ഷകൾ ലഭിച്ചു.


2020 ഫെബ്രുവരി 22, ഡിസംബർ 29 തീയതികളിൽ ഒ.എം.ആർ. പ്രാഥമിക പരീക്ഷയും 2020 നവംബർ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷയും നടന്നു. സെപ്തംബർ 30 ഓടെ അഭിമുഖവും പൂർത്തീകരിച്ച് ഒക്ടോബർ എട്ടിനാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.