തിരുവനന്തപുരം:  രാജ്യത്തെ ഉയര്‍ന്ന കോവിഡ് വ്യാപന  നിരക്കില്‍ തുടരുകയാണ് കേരളം, സംസ്ഥാനത്ത് വൈറസ്   വ്യാപനം രൂക്ഷമാവുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് സംസ്ഥാനങ്ങളില്‍  കോവിഡ്‌  വ്യാപനം കുറയുമ്പോള്‍  കേരളത്തില്‍ വൈറസ്   വ്യാപനം തീവ്രമാവുകയാണ്. 
കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍   5,266    പേര്‍ക്കാണ്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്. 


എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ വ്യാപന കണക്ക്.


ബ്രിട്ടനില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  71  പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  4,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  407  പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  എറണാകുളം 688, കോഴിക്കോട് 634, കോട്ടയം 457, പത്തനംതിട്ട 454, കൊല്ലം 480, മലപ്പുറം 474, തൃശൂര്‍ 372, ആലപ്പുഴ 365, തിരുവനന്തപുരം 201, കണ്ണൂര്‍ 159, പാലക്കാട് 80, ഇടുക്കി 174, വയനാട് 149, കാസര്‍ഗോഡ് 59  എന്നിങ്ങനെയാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്കണ്ണൂര്‍ 9, കോഴിക്കോട് 7, തിരുവനന്തപുരം, എറണാകുളം 5 വീതം, പാലക്കാട് 4, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3743  ആയി.


കഴിഞ്ഞ 24 മണിക്കൂറിനിടെ  48,118   സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  10.94 ആണ്. റുട്ടീന്‍ സാമ്പിള്‍ , സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ   96,25,913   സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.


Also read: Covid Test Kits: പരിശോധിക്കുന്ന എല്ലാവരും പോസിറ്റീവ്, കിറ്റുകൾ ആരോ​ഗ്യ വകുപ്പ് തിരിച്ചു വിളിച്ചു


രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5730 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 306, പത്തനംതിട്ട 402, ആലപ്പുഴ 471, കോട്ടയം 424, ഇടുക്കി 354, എറണാകുളം 725, തൃശൂര്‍ 484, പാലക്കാട് 429, മലപ്പുറം 387, കോഴിക്കോട് 790, വയനാട് 287, കണ്ണൂര്‍ 197, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 


ഇതോടെ 70,983 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 8,54,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,874 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,392 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,482 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് ഒരു  പുതിയ ഹോട്ട് സ്‌പോട്ടാണ് ഉള്ളത്.  22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 375 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


പതിവ്  കോവിഡ്‌ അവലോകന യോഗത്തിന് ശേഷം  ആരോഗ്യമന്ത്രി (Health Minister) കെ  കെ ശൈലജ  (K K Shailaja) മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.