Ambulance Tariff: ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തി കേരളം; മിനിമം നിരക്ക് ഏകീകരിച്ചു, റോഡ് അപകടങ്ങൾക്ക് സൗജന്യം
Ambulance Tariff Kerala: ആംബുലൻസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് താരിഫ് ഏർപ്പെടുത്താൻ നടപടികൾ സ്വീകരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് സമ്പ്രദായം ഏർപ്പെടുത്തി കേരളം. ആംബുലൻസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് താരിഫ് ഏർപ്പെടുത്താൻ നടപടികൾ സ്വീകരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
രാജ്യത്ത് ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് സമ്പ്രദായം ഏർപ്പെടുത്തുകയാണ് കേരളം. വിവിധ കാറ്റഗറിയിലുള്ള ആംബുലൻസുകൾക്ക് മിനിമം റേറ്റ്, കിലോമീറ്റർ റേറ്റ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി പല ഘട്ടത്തിൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് താരിഫ് സമ്പ്രദായ തീരുമാനം.
ALSO READ: റാന്നി സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഡി ലെവൽ ഐ സി യു എയർകണ്ടീഷൻ ആംബുലൻസുകൾക്ക് മിനിമം ചാർജ് രണ്ട് വശങ്ങളിലേക്കും 10 കിലോമീറ്ററിന് 2500 രൂപയും മിനിമം ചാർജ് കഴിഞ്ഞാൽ അധിക കിലോമീറ്ററിന് 50 രൂപയും നൽകണം. ഓക്സിജൻ സൗകര്യം ഉൾപ്പെടെയുള്ള സി ലെവൽ ആംബുലൻസുകൾക്ക് 1500 രൂപയും വെയിറ്റിംഗ് ചാർജ് മണിക്കൂറിൽ 200 രൂപയും അധിക കിലോമീറ്റർ 40 രൂപയും നൽകണം.
ബി ലെവൽ എസി ആംബുലൻസിന് മിനിമം ചാർജ് 1000 രൂപയും അധിക കിലോമീറ്റർ 30 രൂപയും നൽകണം. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച എ ലെവൽ ആംബുലൻസുകൾക്ക് 800 രൂപയും അധിക കിലോമീറ്റർ 25 രൂപയും നോൺ എസി ആംബുലൻസുകൾക്ക് മിനിമം ചാർജ് 600 രൂപയും ആക്കിയാണ് താരിഫ് ഏർപ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.