Kerala Assembly Election 2021: വോട്ടിംഗ് ആവേശഭരിതം, സംസ്ഥാനത്ത് 73.4% പോളിംഗ്
ആവേശത്തോടെ സമ്മതിദാനാവകാശം വിനിയോഗിച്ച് വോട്ടര്‍മാര്‍, ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് 73.4% പോളിംഗ് രേഖപ്പെടുത്തി.
തിരുവനന്തപുരം: ആവേശത്തോടെ സമ്മതിദാനാവകാശം വിനിയോഗിച്ച് വോട്ടര്‍മാര്‍, ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് 73.4% പോളിംഗ് രേഖപ്പെടുത്തി.
വോട്ടിംഗ് സമയം അവസാനിച്ചശേഷവും വോട്ടു രേഖപ്പെടുത്താന്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുകയാണ്. അതിനാല്‍ അന്തിമ പോളിംഗ് ശതമാനം അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
അത്യുത്സാഹത്തോടെ ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തിയ ഒരു തിരഞ്ഞെടുപ്പാണ് കടന്നുപോയത്. സംസ്ഥാനത്ത് ഉച്ചവരെ കടുത്ത ചൂടും ഉച്ചക്കു ശേഷം പലയിടങ്ങളിലും വ്യാപകമായ മഴയും ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തില്‍ എത്തിയിരുന്നു.
ചുരുക്കം ചില ബൂത്തുകളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഒഴിവക്കിയാല്‍ കേരളത്തില്‍ പൊതുവേ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ചില ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതികളും ഉയര്‍ന്നിരുന്നു.
ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന ജില്ല കോഴിക്കോടും ഏറ്റവും കുറവ് പോളിംഗ് നടന്നത് പത്തനംതിട്ട ജില്ലയിലുമാണ്. കോഴിക്കോട് ജില്ലയില്‍ 77.9% വും പത്തനംതിട്ട ജില്ലയില്‍ 68.09% വുമാണ് പോളിംഗ്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35% ആണ് പോളി൦ഗ് രേഖപ്പെടുത്തിയിരുന്നത്.
140 മണ്ഡലങ്ങളില്‍ 957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. രാവിലെ ഏഴു മണിയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
മെയ് 2 നാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...