തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വോട്ടെണ്ണല്‍ കഴിയുന്നത് വരെ സ്ട്രോ൦ഗ് റൂമിന്‍റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് UDF പ്രവര്‍ത്തകര്‍ക്ക് രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) നിര്‍ദേശം.
ഇലക്ട്രോണിക് വോട്ടി൦ഗ് മെഷീന്‍റെ (EVM) കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രക്രിയ അവസാനിക്കാത്തതിനാൽ മേയ് രണ്ടിനാണ് വോട്ടെണ്ണൽ. ഈ കാലയളവിൽ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.
വോട്ടെണ്ണൽ ദിനം കഴിയുന്നത് വരെ സ്ട്രോ൦ഗ് റൂമിന്‍റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം. ജനാധിപത്യം ശക്തമാകട്ടെ. ഐശ്വര്യ കേരളം വരും, അദ്ദേഹം കുറിച്ചു.
Also read: Kerala Assembly Election 2021: ജനവിധിയിൽ പങ്കാളികളായി ചലച്ചിത്ര താരങ്ങളും ; ചിത്രങ്ങൾ കാണാം
അതേസമയം, കേരളം, തമിഴ് നാട്, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. എന്നാല്‍, ഒപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ 8 ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പില്‍ മൂന്നു ഘട്ടങ്ങള്‍ മാത്രമാണ് ഇതിനോടകം പൂര്‍ത്തിയായത്. 5 ഘട്ട വോട്ടെടുപ്പ് ഇനിയും ബാക്കിയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഫലത്തിനായി ഏറെ കാത്തിരിക്കണം.
ഏപ്രില്‍ 29നാണ് പശ്ചിമ ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം മെയ് 2 നാണ് വോട്ടെണ്ണൽ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...