Kerala Assembly Election 2021: അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി
ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി.
Kerala Assembly Election 2021: ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ലയെന്നും വിശ്വാസികളെല്ലാം സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: Kerala Assembly Election 2021: ഇത്തവണ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് Metro Man
മാത്രമല്ല അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ അവർക്ക് ഗുണം ചെയ്യുന്ന പാർട്ടിയ്ക്ക് ഒപ്പമായിരിക്കും നിൽക്കുകയെന്നും അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് ചരിത്ര വിജയം (Kerala Assembly Election 2021) ഉണ്ടാകുമെന്നും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി കാര്യങ്ങൾ നടന്നെങ്കിലും ആരും ഒന്നും മുഖവിലക്കെടുത്തില്ലയെന്നും മുഖ്യൻ വ്യക്തമാക്കി.
നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ മുഖ്യൻ മറ്റെവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം അറിയാമെന്നും വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി അറിയിച്ചു.
ധർമ്മടം ആര്‍ സി അമല സ്കൂളിൽ ഭാര്യയോടും കുടുംബാംഗളോടുമൊപ്പം എത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.
Also Read: ധർമ്മജനെ പോളിങ്ങ് ബൂത്തിൽ നിന്നും ഇറക്കി വിട്ടു,ബൂത്തിൽ കയറാൻ പറ്റില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ
സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നായിരുന്നു എൻഎസ്എസ്ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശം. അതുകൊണ്ടുതന്നെ വിശ്വാസികളുടെ പ്രതിഷേധം ഈ തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നുമായിരുന്നു സുകുമാരൻ നായരുടെ പരാമർശം.
ഇതിനിടയിൽ നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ ഭാഗം പറയുന്നത് വോട്ട് പിടിക്കാൻ വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല കളിയാക്കി. മാത്രമല്ല ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...