Kannur: തലശ്ശേരിയിലടക്കം വിവിധ എൻ.ഡി.എ,ബി.ജെ.പി സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക ( Candidate Nomination ) തള്ളി. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം ഹരിദാസിന്റെ പത്രികയാണ് തലശ്ശേരിയിൽ തള്ളിയത്. ബി.ജെ.പിക്ക് ശകതമായ സ്വാധീനം ഉള്ള മണ്ഡലം കൂടിയാണ് തലശ്ശേരി. ഇവിടുത്തെ ഡമ്മി സ്ഥാനാർഥിയുടെയും പത്രിക തള്ളിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ മണ്ഡലത്തിൽ എൻ.ഡി.എക്ക് (NDA) സ്ഥാനാർഥി ഇല്ലാതായി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്. 


ALSO READ: Gold Smuggling Case: കേസ് അട്ടിമറിക്കാൻ ശ്രമം; ശിവശങ്കറിനെതിരെ ഇഡി സുപ്രീംകോടതിയിൽ


ഗുരുവായൂരിലെയും ബി.ജെ.പി (Bjp) സ്ഥാനാർഥിയുടെ പത്രിക തള്ളി.  പി.നിവേദിതയായിരുന്നു ഇവിടുത്തെ എൻ.ഡി.എ സ്ഥാനാർഥി. ഇടുക്കി ദേവികുളത്തെ ബി.ജെ.പി സ്ഥാനാർഥിയുടെ പട്ടികയും തള്ളി. ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. അതേസമയം മലപ്പുറം കൊണ്ടോട്ടിയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദ്ദേശ പത്രികയും തർക്കങ്ങളെ തുടർന്ന് മാറ്റിവെച്ചു.


ALSO READ: ആര്‍എസ്എസിന്‍റെ ഗുരുജി മോദിക്കാലത്ത് പ്രസക്തന്‍ ആകുന്നതിന് പിന്നില്‍ ?


അതേസമയം കെ.എം ഷാജിയുടെ പത്രികയും തള്ളണം എന്ന നിലപാടിലാണ് എൽ.ഡി.എഫ്. വർഗ്ഗിയ പരാമർശത്തെ തുടർന്നാണ് ഹൈക്കോടതി ഷാജിയെ കോടതി ആയോഗ്യനാക്കിയത്.അതേസമയം ഗുരുവായൂരിലും കൂടി ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ. ക്ഷേത്രന​ഗരിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാതെയാകും ഇത്തവണ മത്സരം. ഇത് ബി.ജെ.പിയിൽ വലിയ പ്രശ്നമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.